ഫഹദ് ഫാസിലും നസ്ലിനും ഒന്നിക്കുന്ന തരുൺ മൂർത്തി ചിത്രം; 'ടോർപെഡോ'യുടെ കൂടുതൽ വിവരങ്ങൾ പുറത്ത് 

JUNE 4, 2025, 2:45 AM

മോഹൻലാൽ ചിത്രം തുടരുമിന് ശേഷം തരുൺ മൂർത്തിയുടെ സംവിധാനത്തിലെത്തുന്ന പുതിയ ചിത്രമാണ് ടോർപെഡോ. ആഷിഖ് ഉസ്മാന്‍റെ പ്രൊഡക്ഷനിലെത്തുന്ന ചിത്രത്തിൽ യുവ താരം നസ്ലിൻ ഗഫൂർ തമിഴ് നടൻ അർജുൻ ദാസ്, ഗണപതി എന്നിവരാണ് നായകൻമാരായി എത്തുന്നത്. ഇവരോടൊപ്പം ഫഹദ് ഫാസിലും വമ്പൻ റോളിൽ എത്തുന്നുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.

ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ബിനു പപ്പു ആണ്.  ഛായാഗ്രാഹകൻ ജിംഷി ഖാലിദും സംഗീതം സുഷിൻ ശ്യാമും ആണ്. ഫഹദ് ഫാസിലും യുവതാരം നസ്ലിനും ഒന്നിക്കുന്ന ചിത്രം എന്നതാണ് ആരാധകരെ ആവേശത്തിൽ ആക്കുന്നത്. 

ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക, തുടരും എന്നീ ചിത്രങ്ങൾക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 'യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ള ത്രില്ലർ ചിത്രമാണ് ടോർപെഡോ. പ്രീ-പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു കഴിഞ്ഞു. അത് നേരത്തെ തുടങ്ങിയിരുന്നു. പക്ഷേ തുടരും ചിത്രത്തിനായി ഇടക്ക് നിർത്തി. ഇപ്പോൾ ലൊക്കേഷനുകൾ ശരിയാക്കിക്കൊണ്ടിരിക്കുകയാണ്. നാലോ അഞ്ചോ മാസത്തിനുള്ളിൽ ഷൂട്ടിങ് ആരംഭിക്കാനാണ് ഞങ്ങൾ പദ്ധതിയിടുന്നത്. നസ്ലിന്റെ ഡേറ്റ് ഉൾപ്പെടെയുള്ള ഡേറ്റുകൾ നിശ്ചയിക്കേണ്ടതുണ്ട്. ഫഹദും ഫ്രീയായിരിക്കണം' എന്നാണ് ബിനു പപ്പു ഇപ്പോൾ വ്യക്തമാക്കിയത്,

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam