എന്റെ സിനിമകള്‍ കാണാത്തവര്‍ക്ക് ഈ മൂന്ന് ചിത്രങ്ങള്‍ സജസ്റ്റ് ചെയ്യും: ശോഭന

JUNE 7, 2025, 4:18 AM

തുടരും  എന്ന ചിത്രത്തിലൂടെ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം നടി ശോഭന മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. വർഷങ്ങൾക്ക് ശേഷം ശോഭന മോഹൻലാലുമായി വീണ്ടും ഒന്നിച്ച ചിത്രം കൂടിയായിരുന്നു തുടരും.

മലയാളത്തിൽ മാത്രമല്ല, കരിയറിന്റെ ആദ്യ നാളുകൾ മുതൽ തമിഴിലും തെലുങ്കിലും ശോഭന മികച്ച വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഇതുവരെ തന്റെ സിനിമകളൊന്നും കാണാത്തവര്‍ക്കായി മൂന്ന് സിനിമകള്‍ സജസ്റ്റ് ചെയ്തിരിക്കുകയാണ്  നടി.

‘ഞാന്‍ ബാലതാരമായി എത്തിയ മംഗള നായഗി എന്ന സിനിമയാകും ഒന്ന്. പിന്നെ പുതിയ ചിത്രമായ തുടരും. എനിക്ക് ഒരുപാട് മികച്ച തെലുങ്ക് സിനിമകള്‍ കരിയറില്‍ ലഭിച്ചിട്ടുണ്ട്. തെലുങ്കില്‍ നിന്ന് ഹലോ ഡാര്‍ലിങ് എന്ന സിനിമയും ഞാന്‍ റെക്കമെന്റ് ചെയ്യും,’ ശോഭന പറയുന്നു.

vachakam
vachakam
vachakam

അഭിമുഖത്തില്‍ സിനിമയിലെ മുന്‍ നാളുകളെ കുറിച്ചും അക്കാലത്തെ ചിത്രീകരണരീതികളെ കുറിച്ചും ശോഭന സംസാരിക്കുന്നുണ്ട്. ഒരു വര്‍ഷം 22 സിനിമകള്‍ വരെ ചെയ്തിരുന്നുവെന്നും അന്ന് പെട്ടന്ന് സിനിമകളുടെ ചിത്രീകരണം അവസാനിക്കുമായിരുന്നു എന്നും ശോഭന പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam