ജയിലർ 2ൽ ബോളിവുഡ് ബാദ്ഷായും! മാർച്ചിൽ ഷൂട്ടിംഗ് പൂർത്തിയാകും

FEBRUARY 24, 2026, 11:01 PM

ഇന്ത്യൻ സിനിമാ ലോകത്തെ ഏറ്റവും വലിയ താരസംഗമത്തിന് ജയിലർ 2 സാക്ഷ്യം വഹിക്കുന്നു. സൂപ്പർസ്റ്റാർ രജനീകാന്ത് നായകനാകുന്ന നെൽസൺ ദിലീപ്കുമാർ ചിത്രത്തിൽ ബോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാൻ അതിഥി വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ അവസാന ഘട്ട ഷൂട്ടിംഗിനായി ഷാരൂഖ് ഖാൻ ഈ മാർച്ച് മാസം സെറ്റിൽ ചേരും.

ഷാരൂഖ് ഖാൻ അഭിനയിക്കുന്ന ഭാഗങ്ങൾ കൂടി ചിത്രീകരിച്ചാൽ ജയിലർ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാകും. ഏഴോ എട്ടോ ദിവസത്തെ ഷെഡ്യൂളാണ് ഷാരൂഖിനായി മാറ്റിവച്ചിരിക്കുന്നത്. ചിത്രത്തിൽ ഒരു എക്സ്റ്റെൻഡഡ് കാമിയോ (Extended Cameo) വേഷത്തിലാകും താരം എത്തുക. രജനീകാന്തിന്റെ 75-ാം ജന്മദിനം കഴിഞ്ഞ ഡിസംബറിൽ ജയിലർ സെറ്റിൽ വച്ച് ആഘോഷിച്ചിരുന്നു. ഇതിനോടകം തന്നെ രജനീകാന്ത് തന്റെ ഭാഗങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു.

650 കോടിയിലധികം രൂപ ആഗോളതലത്തിൽ കളക്ട് ചെയ്ത ജയിലർ ഒന്നാം ഭാഗത്തിന്റെ വൻ വിജയത്തിന് ശേഷം വരുന്ന രണ്ടാം ഭാഗത്തിന് വലിയ പ്രതീക്ഷയാണുള്ളത്. തമിഴ്നാട്ടിലും കേരളത്തിലുമായി നടന്ന ഷൂട്ടിംഗിനിടെയാണ് രമ്യാ കൃഷ്ണൻ അടക്കമുള്ള താരങ്ങൾ വിശേഷങ്ങൾ പങ്കുവെച്ചത്. അട്ടപ്പാടിയിൽ നടന്ന ഷൂട്ടിംഗിനിടെ പടയപ്പയുടെ 26 വർഷങ്ങളും ജയിലർ 2-ന്റെ ആദ്യ ദിനവും രമ്യ ഓർത്തെടുത്തിരുന്നു.

vachakam
vachakam
vachakam

സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ഈ ചിത്രത്തിന് അനിരുദ്ധ് രവിചന്ദറാണ് സംഗീതം നൽകുന്നത്. 2026 ജൂണിലോ ആഗസ്റ്റിലോ ചിത്രം തീയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിജയ് സേതുപതി, മിഥുൻ ചക്രവർത്തി, വിദ്യ ബാലൻ തുടങ്ങിയ വൻ താരനിര തന്നെ രണ്ടാം ഭാഗത്തിൽ അണിനിരക്കുന്നുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam