യാഷിനായി 'തങ്കലാൻ' പ്രത്യേക പ്രിവ്യു ഷോ 

AUGUST 7, 2024, 10:39 AM

തമിഴ് പ്രേക്ഷകർ ഒരുപോലെ ആവേശഭരിതരാണ് 'തങ്കലാൻ' സിനിമയുടെ റിലീസിൽ. പാ രഞ്ജിത്ത് സംവിധാനത്തിൽ വിക്രം നായകനാകുന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾ വിവിധയിടങ്ങളിലായി തുടരുകയാണ്.

ഇതിനിടെ ഒരു സ്പെഷ്യൽ പ്രിവ്യ ഷോ ഒരുങ്ങുന്നതായുള്ള വാർത്തകളാണ് സിനിമ ലോകം ചർച്ച ചെയ്യുന്നത്. ഒരാൾക്ക് മത്രമുള്ള പ്രിവ്യു ഷോയാണ് ഇത് എന്നതാണ് പ്രത്യേകത.

സിനിമയുടെ പ്രൊമോഷന്റെ ഭാഗമായുള്ള സ്പെഷല്‍ പ്രിവ്യൂ ഷോയിൽ സിനിമയുടെ പിന്നണി പ്രവർത്തകരോ താരങ്ങളോ ആകില്ല കാണാനെത്തുക മറിച്ച് കെജിഎഫ് താരം യഷാണ്. യഷിന് വേണ്ടി മാത്രമാണ് പ്രിവ്യു ഒരുങ്ങുന്നത്.

vachakam
vachakam
vachakam

 പ്രേക്ഷകര്‍ ആവേശത്തോടെ കണ്ട കോളാല്‍ ​ഗോള്‍ഡ് ഫീല്‍ഡ്സ് (കെജിഎഫ്) ആദ്യം മുന്നിലെത്തിച്ചത് യഷ് നായകനായ ചിത്രത്തിലൂടെയാണ്. ഇതേ കഥാപാശ്ചാത്തലം തന്നെയാണ് തങ്കലാനിന്റെയും.

എന്നാൽ കഥ പറയുന്ന കാലഘട്ടം വ്യത്യസ്തമാണ്. KGF ൻ്റെ കഥ ഇന്നത്തെ കാലത്ത് പറയുമ്പോൾ തങ്കാലൻ്റെ കഥ പറയുന്നത് ബ്രിട്ടീഷ് ഭരണകാലത്താണ്. പാ രഞ്ജിത്ത് തമിഴ് പ്രഭയും അഴകിയ പെരിയവനും ചേർന്നാണ് ചിത്രത്തിൻ്റെ രചനയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ചിത്രം ഓഗസ്റ്റ് 15ന് തിയേറ്ററുകളിലെത്തും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam