പുലിമുരുകന് രണ്ടാം ഭാ​ഗമോ? വൈറൽ പോസ്റ്ററിന്റെ വസ്തുത ഇതാണ് 

AUGUST 7, 2024, 10:27 AM

മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ മലയാളചലച്ചിത്രമാണ് പുലിമുരുകൻ.  ഉദയകൃഷ്ണ ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഷാജി കുമാറാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

പീറ്റർ ഹെയ്‌ൻ ആണ് ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയത്.  2016 ഒക്ടോബർ 7ന് പ്രദർശനത്തിനെത്തിയ പുലിമുരുകന് പ്രദർശനശാലകളിൽ അനുകൂലമായ സ്വീകരണമാണ് ലഭിച്ചത്. പ്രദർശനത്തിനെത്തി ആദ്യ 30 ദിവസത്തിനുള്ളിൽ 105 കോടിയോളം രൂപയാണ് ചിത്രം നേടിയത്. ആകെ മൊത്തം 152 കോടിയോളം രൂപ ആഗോളതലത്തിൽ ചിത്രം നേടി. 

 പുലിമുരുകൻ എന്ന ചിത്രത്തിൽ മുരുകനായി മോഹൻലാൽ നിറഞ്ഞാടിയപ്പോൾ മലയാളത്തിന് സ്വന്തമായത് ആദ്യ 100 കോടി ക്ലബ്ബ് സിനിമ. 

vachakam
vachakam
vachakam

 സിനിമ റിലീസ് ചെയ്ത് ഏഴര വർഷം പിന്നിടുമ്പോൾ രണ്ടാം ഭാ​ഗവുമായി ബന്ധപ്പെട്ട ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടക്കുകയാണ്.

ഒരു പോസ്റ്ററാണ് ഈ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. രണ്ട് പുലികൾക്ക് നടുവിൽ വേലുമേന്തി നിൽക്കുന്ന മോഹൻലാൽ ആണ് ഫോട്ടോയിൽ പോസ്റ്ററിൽ ഉള്ളത്. സോഷ്യൽ മീഡിയയിൽ പോസ്റ്റർ പ്രത്യക്ഷപ്പട്ടതോടെ കമന്റുകളുമായി നിരവധി പേരും രം​ഗത്ത് എത്തി. ചിലർ രണ്ടാം ഭാ​ഗം വേണ്ടെന്നും മറ്റുചിലർ ആകാംക്ഷകളും പ്രതീക്ഷകളും രേഖപ്പെടുത്തി. 

എന്നാൽ ഇതൊരു ഫാൻ മേഡ് പോസ്റ്ററാണ് എന്നതാണ് വസ്തുത. ഒറിജിനലിനെയും വെല്ലുന്ന തരത്തിലുള്ള ഈ പോസ്റ്റർ ഡിസൈനിങ്ങിനെ അഭിനന്ദിച്ചും ഒട്ടനവധി പേർ രം​ഗത്ത് വന്നിട്ടുണ്ട്. എന്തായാലും പുലിമുരുകൻ രണ്ടാം ഭാ​ഗത്തിനുള്ള സാധ്യത വളരെ കുറവാണ്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam