പ്രഭാസും തൃഷയും ഒന്നിക്കുന്നു

AUGUST 7, 2024, 11:13 AM

പ്രഭാസ് നായകനായി സന്ദീപ് റെഡി വാംഗെ സംവിധാനം ചെയ്യുന്ന സ്പിരിറ്റ് എന്ന ചിത്രത്തില്‍ തൃഷ നായിക. ഇതാദ്യമായാണ് പ്രഭാസും തൃഷയും നായകനും നായികയുമായി ഒരുമിക്കുന്നത്.

ദക്ഷിണ കൊറിയന്‍ താരം മാങ് ഡോങ്ങ് സ്യൂക്ക് സ്പിരിറ്റില്‍ പ്രധാന വില്ലന്‍ വേഷത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. റണ്‍ബീര്‍ കപൂര്‍ നായകനായ അനിമലിനുശേഷം സന്ദീപ് റെഡി വാംഗെ സംവിധാനം ചെയ്യുന്ന സ്പിരിറ്റ് 300 കോടി ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്.

ആദ്യ ദിനത്തില്‍ തന്നെ 150 കോടിയോളം വരുമാനം നേടാമെന്ന് സന്ദീപ് റെഡ്ഡി അവകാശപ്പെട്ടത് വലിയ ചര്‍ചയായിരുന്നു. ഡിസംബറില്‍ സ്പിരിറ്റിന്റെ ചിത്രീകരണം ആരംഭിക്കും. ദ രാജാസാബ്, സലാര്‍ 2 എന്നീ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം പ്രഭാസ് സ്പിരിറ്റില്‍ ജോയിന്‍ ചെയ്യാനാണ് ഒരുങ്ങുന്നത്.

vachakam
vachakam
vachakam

അതേസമയം അഭിനയ ജീവിതത്തില്‍ ഏറ്റവും മികച്ച യാത്രയിലാണ് തൃഷ. അജിത്തിനൊപ്പം വിടാമുയര്‍ച്ചി, മോഹന്‍ ലാലിനൊപ്പം റാം, ചിരഞ്ജീവിയുടെ നായികയായി വിശ്വംഭര, ടൊവിനോ തോമസിനൊപ്പം ഐഡന്റിറ്റി ,കമല്‍ഹാസന്‍ - മണിരത്‌നം ചിത്രം തഗ് ലൈഫ് എന്നീ ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam