പ്ലാനോ ആസ്ഥാനമായുള്ള സിനിമാർക്കിന് ചരിത്ര നേട്ടം; മെയ് മാസത്തിൽ റെക്കോർഡ് കളക്ഷൻ

JUNE 1, 2026, 9:58 PM

പ്ലാനോ: ടെക്‌സസിലെ പ്ലാനോ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിനിമാർക്ക് ഹോൾഡിംഗ്‌സ് ഇൻകോർപ്പറേറ്റഡ് (Cinemark Holdings, Inc.), തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന മെയ് മാസത്തെ ആഭ്യന്തര ബോക്‌സ് ഓഫീസ് കളക്ഷൻ നേടിയതായി തിങ്കളാഴ്ച പ്രഖ്യാപിച്ചു. വൻ ജനപങ്കാളിത്തവും വൈവിധ്യമാർന്ന ബിഗ് ബജറ്റ് ചിത്രങ്ങളുമാണ് കമ്പനിയെ ഈ ചരിത്ര നേട്ടത്തിലേക്ക് നയിച്ചത്.

മൈക്കൽ (Michael - $340 മില്യൺ), ദി ഡെവിൾ വെയേഴ്‌സ് പ്രാഡ 2 (The Devil Wears Prada 2 - $209 മില്യൺ) എന്നീ ചിത്രങ്ങളാണ് കളക്ഷനിൽ മുന്നിൽ. കൂടാതെ 'സ്റ്റാർ വാർസ്', 'മോർട്ടൽ കോംബാറ്റ് കക', 'ബാക്ക്രൂംസ്' എന്നീ സിനിമകളും മികച്ച പ്രകടനം കാഴ്ചവെച്ചു.

ടിക്കറ്റ് വിൽപ്പനയ്ക്ക് പുറമെ, ഭക്ഷണപാനീയങ്ങളുടെ (Food & Beverage) വിൽപ്പനയിലും പ്രതിശീർഷ ചിലവഴിക്കലിലും സിനിമാർക്ക് മെയ് മാസത്തിൽ റെക്കോർഡ് നേട്ടം കൈവരിച്ചു. തിയേറ്റർ അനുഭവങ്ങളോട്, പ്രത്യേകിച്ച് യുവപ്രേക്ഷകർ കാണിക്കുന്ന താല്പര്യമാണ് ഈ മുന്നേറ്റത്തിന് പിന്നിലെന്ന് സിനിമാർക്ക് സി.ഇ.ഒ സീൻ ഗാംബിൾ വ്യക്തമാക്കി. വരാനിരിക്കുന്ന വലിയ റിലീസുകൾ: 'ടോയ് സ്റ്റോറി 5' (ജൂൺ 19), 'സൂപ്പർഗേൾ' (ജൂൺ 26), 'മോവാന' (ജൂലൈ 10).

vachakam
vachakam
vachakam

കൂടാതെ, കുട്ടികൾക്കും കുടുംബങ്ങൾക്കുമായി കുറഞ്ഞ നിരക്കിൽ ($1.75) സിനിമകൾ കാണാൻ അവസരമൊരുക്കുന്ന 'സമ്മർ മൂവി ക്ലബ്ബ്ഹൗസ്' പ്രോഗ്രാമും സിനിമാർക്ക് തിരികെ കൊണ്ടുവന്നിട്ടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ തിയേറ്റർ കമ്പനികളിലൊന്നായ സിനിമാർക്കിന് അമേരിക്കയിലെ 42 സംസ്ഥാനങ്ങളിലായി 301 തിയേറ്ററുകളും 4,219 സ്‌ക്രീനുകളുമുണ്ട്.

പി പി ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam