എമ്മി അവാർഡ്സ് 2025: അനുസ്മരണ പരിപാടിയിൽ നിന്ന് ചില താരങ്ങളെ ഒഴിവാക്കിയതിൽ വിവാദം കത്തുന്നു 

SEPTEMBER 17, 2025, 12:39 AM

ഈ വർഷത്തെ എമ്മി അവാർഡ്സ് 2025 ലോകമെമ്പാടുമുള്ള പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരുന്ന ചടങ്ങായിരുന്നു. വിവിധ വിഭാഗങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചതിനൊപ്പം, പരിപാടിയുടെ ഏറ്റവും ഹൃദയസ്പർശിയായ ഭാഗം ആയിരുന്നു കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ നമ്മെ വിട്ടുപോയ താരങ്ങളെ  അനുസ്മരിച്ച "In Memoriam" സെഗ്മെന്റ്.

ഗായിക ലെയ്നി വിൽസൺ (Lainey Wilson)യും ഗായകൻ വിൻസ് ഗിൽ (Vince Gill)ും ചേർന്ന് “Go Rest High on the Mountain” എന്ന ഗാനം ആലപിച്ചു. അതിനിടെ, അന്തരിച്ച താരങ്ങളുടെ ചിത്രങ്ങളും പേരുകളും വേദിയിലെ വലിയ സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടു. ഇത് വളരെ വികാരാതീതമായ ഒരു നിമിഷം ആയിരുന്നു.

അനുസ്മരണ വിഡിയോയിൽ മാഗി സ്മിത്ത്, ജോൺ എമോസ്, ലോറെറ്റ സ്വിറ്റ്, ഓസി ഓസ്ബോൺ എന്നിവരെ ഉൾപ്പെടുത്തിയിരുന്നു. ഇവരെ കണ്ടപ്പോൾ പ്രേക്ഷകരുടെ കണ്ണുകൾ നിറഞ്ഞു.

vachakam
vachakam
vachakam

എന്നാൽ എല്ലാവരും പ്രതീക്ഷിച്ചിരുന്ന ചില താരങ്ങളെ സ്ക്രീനിൽ കാണാനായില്ല. അവരെ ഒഴിവാക്കിയതാണ് ചടങ്ങിനു ശേഷം വലിയ ചർച്ചയും വിമർശനവും ആണ് ഉയർത്തിയത്.

ഒഴിവാക്കിയവരിൽ ചിലർ:

  • ഹൾക്ക് ഹോഗൻ – പ്രശസ്ത റെസ്‌ലറും നടനും
  • പോളി ഹോളിഡേ – Alice സീരിസിലെ താരം
  • ഡാനിയേൽ സ്പെൻസർ – What’s Happening നടി
  • ലെസ്‌ലി ചാൾസൻ – General Hospital
  • ജെറി ആഡ്ലർ – The Sopranos
  • ടോണി ടോഡ് – പ്രശസ്ത നടൻ
  • ഗ്രഹാം ഗ്രീൻ
  • ജോനാഥൻ ജോസ് – King of the Hill
  • ലിൻ മേരി സ്റ്റുവർട്ട് – Pee-Wee’s Playhouse
  • ജേ നോർത്ത് – Dennis the Menace


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam