എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ഉയിർ എന്ന് നാമകരണം ചെയ്തിരിക്കുന്നു. ചിത്രത്തിൻ്റെ ടൈറ്റിൽ പ്രകാശനവും, ഫസ്റ്റ് ലുക്കും ഏപ്രിൽ ഇരുപത്തിയാറ് ഞായറാഴ്ച്ച നടന്നു.
യുവ നായകൻ റോഷൻ മാതൃവിൻ്റെ വലിയ ക്ലോസപ്പ് ലുക്കും ; ബൈജു സന്തോഷ്, ശ്രുതി മേനോൻ അടക്കമുള്ള അഭിനേതാക്കളും റോഷനോടൊപ്പം പോസ്റ്ററിലുണ്ട്. .
വിശാലമായ റോഡിൽക്കൂടി പാഞ്ഞുവരുന്ന ഏതാനം ബൈക്കുകളും പശ്ചാത്തലത്തിൽ കാണാം .പ്രേക്ഷകരിൽ കൗതുകവും ആകാംക്ഷയും ഉത്ക്ക ണ്ഠയും ജനിപ്പിക്കുന്നതാണ് ഈ പോസ്റ്റർ. നവമാധ്യമങ്ങളിൽ വലിയ പ്രതികരണമാണ് ഈ പോസ്റ്ററിനു ലഭിച്ചു വരുന്നത്.
വൗ സിനിമാസിൻ്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ലൈൻ പ്രൊഡ്യൂസർ നിഖിൽ. കെ. മേനോനാണ് . വർഷങ്ങൾക്കു മുൻപ് മലബാറിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി പൂർണ്ണമായും റിയലിസ്റ്റിക്ക് & ഇമ്മോഷണൽ ക്രൈം ത്രില്ലറായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.
ഇൻസ്പക്ടർ അൻഷാദിൻ്റെ മുല കഥക്ക് ഷാജി മാറാടും നിഖിൽ കെ. മേനോനും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു.
റോഷൻ മാത്യു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ശ്രുതി മേനോൻ നായികയാകുന്നു.
ബൈജു സന്തോഷ് , അതുല്യ ചന്ദ്രൻ , വിനീത് തട്ടിൽ, ഷാജു ശ്രീധർ, എന്നിവരോടൊപ്പം , തമിഴ്, മലയാളം ഭാഷകളിൽ ശ്രദ്ധേയരായ ഹരീഷ് , വിനോദ് സാഗർ എന്നിവരും ബോളിവുഡിലെ പ്രമുഖ താരങ്ങളായ സെയ്യാമി ഖേറും , മഹേഷ് ഷെട്ടിയും കൂടാതെ മാസ്റ്റർ ആര്യൻ എസ് പൂജാരി ,ബേബി മിത്രാ സഞ്ജയ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു
ഷിബു ചക്രവർത്തി, മ്പന്തോഷ് വർമ്മ എന്നിവരുടെ ഗാനങ്ങൾക്ക് . മണികണ്ഠൻ അയ്യപ്പ ഈണം പകർത്തിരിക്കുന്നു
ഛായാഗ്രഹണം - അജയ് ഡേവിഡ് കാച്ചപ്പിള്ളി.
എഡിറ്റിംഗ് - രഞ്ജൻ ഏബ്രഹാം.
കലാസംവിധാനം - സാബുറാം
മേക്കപ്പ് - പി.വി. ശങ്കർ.
കോസ്റ്റ്യും - ഡിസൈൻ- അയിഷസഫീർസേട്ട്.
നിശ്ചല ഛായാഗ്രഹണം - ശ്രീജിത്ത് ചെട്ടിപ്പടി '
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -കെ.ജെ. വിനയൻ.
അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - പ്രസാദ് യാദവ്, ഗോപൻകുറ്റ്യാനിക്കാട്
.സജി മുണ്ടൂർ.
സഹ സംവിധാനം - ആകാശ് എം./കിരൺ ചന്ദ്രശേഖരൻ ,രാഹുൽ , ഉണ്ണി വരദം .
ഫിനാൻസ് കൺട്രോളർ - ആശിഷ്പാലാ
പ്രൊഡക്ഷൻ മാനേജേഴ്സ് - അനിൽ ആസാദ്, അനിൽ നമ്പ്യാർ.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- പ്രതാപൻ കല്ലിയൂർ '
പ്രൊഡക്ഷൻ കൺട്രോളർ - പ്രവീൺ.ബി.മേനോൻ '
കൂർഗ്, കണ്ണൂർ, തലശ്ശേരി ,മുംബൈ , പാലക്കാട് , എറണാകുളം എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
