ആരാധകരെ നിരാശരാക്കി ദുൽഖറിന്റെ 'ഐ ആം ​ഗെയിം'

JULY 28, 2026, 9:17 PM

ദുൽഖർ സൽമാൻ ചിത്രം "ഐ ആം ഗെയിം" ട്രെയിലർ റിലീസ് മാറ്റിവച്ചു. ചൊവ്വാഴ്ച വൈകുന്നേരം റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്ന ട്രെയിലർ സാങ്കേതിക തകരാർ കാരണം മാറ്റിവയ്ക്കുകയായിരുന്നു. 

വൈകാതെ തന്നെ ട്രെയിലർ റിലീസ് ചെയ്യുമെന്ന് വേഫെയർ ഫിലിംസ് അറിയിച്ചിട്ടുണ്ട്. 2026 ഓഗസ്റ്റ് 20 ന് ഓണം റിലീസായി ഐ ആം ​ഗെയിം ആഗോള തലത്തിൽ തീയേറ്ററുകളിലെത്തും. ദുൽഖറിന്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ, ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് എത്തുന്നത്. ചിത്രം സംവിധാനം ചെയ്തത് നഹാസ് ഹിദായ ആണ്.

ചിത്രത്തിന് തിരക്കഥ രചിച്ചത് സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്‌ദു എന്നിവർ ചേർന്നാണ്. സജീർ ബാബയും ആദർശ് സുകുമാരനും ഷബാസ് റഷീദും ചേർന്നാണ് ചിത്രത്തിന് വേണ്ടി സംഭാഷണങ്ങൾ ഒരുക്കിയത്.

vachakam
vachakam
vachakam

  'സാങ്കേതിക തകരാർ കാരണം ഇന്നത്തെ 'ഐ ആം ഗെയിം ട്രെയിലർ റിലീസ് മാറ്റിവെച്ചു. ഏറ്റവും മികച്ച രീതിയിൽ ഇത് അവതരിപ്പിക്കാൻ ഞങ്ങൾ കഠിനമായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ ഷെഡ്യൂൾ ഉടൻ തന്നെ അറിയിക്കും. നിങ്ങളുടെ ക്ഷമയ്ക്കും പിന്തുണയ്ക്കും നന്ദി', എന്നായിരുന്നു അണിയറപ്രവർത്തകർ അറിയിച്ചത്.

തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായി ചിത്രീകരണം പൂർത്തിയായ ഐ ആം ഗെയിം മലയാള സിനിമാ പ്രേമികൾ ഏറ്റവും ആവേശത്തോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ്. ജേക്സ് ബിജോയ് സംഗീതമൊരുക്കിയ ചിത്രത്തിന്റെ മ്യൂസിക് അവകാശം നേടിയത് സീ മ്യൂസിക് ആണ്. ചിത്രത്തിന് സംഘട്ടനം ഒരുക്കുന്നത് അൻപറിവ്‌ മാസ്റ്റേഴ്സ് ആണ്. ദുൽഖർ സൽമാന്റെ നാല്പതാം ചിത്രമായി എത്തുന്ന ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലറിൽ, ദുൽഖർ സൽമാനെ കൂടാതെ ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, തമിഴ് നായികാ താരം സംയുക്ത വിശ്വനാഥൻ തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam