ഇന്ത്യൻ സിനിമയിലെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട പ്രോജക്ടുകളിൽ ഒന്നായി മാറിയിരിക്കുകയാണ് രാമായണം. രൺബീര്‍ കപൂറിന്‍റെ ശ്രീരാമൻ മുതൽ സായ് പല്ലവിയുടെ സീത വരെ ചര്‍ച്ചയാകുന്നുണ്ട്. സീതയായി സായ് എത്തുന്നതിനെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയരുകയാണ്.
നടിയുടെ കാസ്റ്റിങ്ങിനെക്കുറിച്ച് രാമാനന്ദ് സാഗറിന്‍റെ രാമായണം എന്ന പരമ്പരയിൽ സീതയായി എത്തിയ ദീപിക ചിഖ്‌ലിയ രംഗത്തെത്തിയിരുന്നു.
“ഞാൻ അവരുടെ അഭിനയം കണ്ടിട്ടുണ്ട്, മികച്ചൊരു നടിയാണ് സായ് പല്ലവി. എന്നാൽ സീതയുടെ വേഷത്തിൽ അവർ എങ്ങനെ ഉണ്ടാകുമെന്ന് എനിക്കറിയില്ല. സ്ക്രീനിൽ കണ്ടതിനുശേഷമേ അത് പറയാൻ സാധിക്കൂ, നിലവിൽ എനിക്കതിനെക്കുറിച്ച് ഒരു ധാരണയുമില്ല. തുളസീദാസിന്റെ രാമായണത്തിൽ സീതയെക്കുറിച്ച് പറയുന്നത് ബദാം രൂപത്തിലുള്ള കണ്ണുകളും നല്ല ഉയരവും നീണ്ട മുടിയും വെളുത്ത നിറവുമുള്ള സ്ത്രീയായാണ്. രാമാനന്ദ് സാഗറും അത്തരമൊരു രൂപമാണ് തിരഞ്ഞത്, അത് എന്നിൽ കണ്ടെത്തുകയും ചെയ്തു.
ചിത്രത്തിലെ അഭിനേതാക്കളെല്ലാം മികച്ചവരാണെന്ന് എനിക്കറിയാം. ആ കഥാപാത്രങ്ങൾക്ക് അവർ അനുയോജ്യരാണെങ്കിൽ അത് നല്ല കാര്യമാണ്.” എന്നാണ് വെറൈറ്റി ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ ദീപിക് പറഞ്ഞത്.''ഇന്നും സീത എന്നതാണ് എന്‍റെ ഐഡന്റിറ്റി. മിക്കപ്പോഴും എന്റെ പേര് ആളുകള്‍ മറന്നു പോകും. പക്ഷെ ഞാന്‍ സീതയായിട്ടുണ്ടെന്ന് അവര്‍ക്ക് ഓര്‍മയുണ്ടാകും.
ഞങ്ങളുടെ രാമായണത്തിന്റെ സ്വാധീനം രാമായണ്‍ സിനിമയ്ക്കുമുണ്ടാകുമെന്നാണ് കരുതുന്നത്. പാന്‍ഡമിക് സമയത്ത് രാമായണം ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്നു. അങ്ങനെ പുതിയ തലമുറയും കണ്ടിട്ടുണ്ട്. ആ ഇമേജ് മായ്ച്ച് കളയുക എളുപ്പമല്ല. രാമായണത്തില്‍ ഒരിടത്തും സീതയ്ക്ക് ചുരുണ്ട മുടിയാണെന്ന് പറഞ്ഞിട്ടില്ല'' എന്നും അവര്‍ വിശദീകരിച്ചു.നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന 'രാമായണം' രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന ബിഗ് ബജറ്റ് ചിത്രമാണ്. ആദ്യ ഭാഗം ഈ വർഷം നവംബറിൽ തിയറ്ററുകളിൽ റിലീസ് ചെയ്യും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
