1998-ൽ പുറത്തിറങ്ങിയ പ്രശസ്ത ഹോളിവുഡ് ചിത്രം 'പ്രാക്ടിക്കൽ മാജിക്' എന്ന സിനിമയുടെ രണ്ടാം ഭാഗത്തിൽ താൻ അഭിനയിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി നടി ഇവാഞ്ചലിൻ റേച്ചൽ വുഡ് .
ആലീസ് ഹോഫ്മാൻ എഴുതിയ 'ദി ബുക്ക് ഓഫ് മാജിക്' എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് രണ്ടാം ഭാഗം ഒരുക്കുന്നതെങ്കിലും സിനിമയുടെ കഥാഗതിയിൽ വരുത്തിയ മാറ്റങ്ങളാകാം തന്നെ ചിത്രത്തിലേക്ക് ക്ഷണിക്കാതിരിക്കാൻ കാരണമെന്ന് എന്റർടൈൻമെന്റ് ടുണൈറ്റിന് നൽകിയ അഭിമുഖത്തിൽ താരം വ്യക്തമാക്കി.
ആദ്യ ഭാഗത്തിൽ സാൻഡ്ര ബുളോക്കിന്റെ കഥാപാത്രത്തിന്റെ മകളായാണ് റേച്ചൽ വുഡ് അഭിനയിച്ചിരുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ അഭിനയിക്കാൻ താൻ താല്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും ഈ കഥാപാത്രത്തിനായി പുതിയ നടിയെ അണിയറപ്രവർത്തകർ തെരഞ്ഞെടുക്കുകയായിരുന്നു.
ജോയി കിംഗ് ആണ് ഇനി ഈ വേഷം കൈകാര്യം ചെയ്യുന്നത്. കുട്ടിക്കാലത്ത് ഒന്നിച്ച് അഭിനയിച്ച അഭിനേതാക്കൾക്കൊപ്പം മുതിർന്ന ശേഷം വീണ്ടും ആ സിനിമയുടെ ഭാഗമാകാൻ സാധിക്കാത്തതിൽ സങ്കടമുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
സാൻഡ്ര ബുളോക്ക്, നിക്കോൾ കിഡ്മാൻ എന്നിവർക്കൊപ്പം ഡയാൻ വീസ്റ്റ്, സ്റ്റോക്കാർഡ് ചാന്നിംഗ് എന്നിവരും രണ്ടാം ഭാഗത്തിൽ തങ്ങളുടെ കഥാപാത്രങ്ങളെ വീണ്ടും അവതരിപ്പിക്കുന്നുണ്ട്. കൂടാതെ മെയ്സി വില്യംസും പ്രധാന വേഷത്തിൽ ചിത്രത്തിലെത്തുന്നു. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'പ്രാക്ടിക്കൽ മാജിക് 2' സെപ്റ്റംബർ 11-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
