കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം 'ജനനായകൻ' പ്രേക്ഷക സ്വീകാര്യത നേടുന്നു

JULY 24, 2026, 5:24 AM

പ്രതിസന്ധികൾക്കൊടുവിൽ ലോകവ്യാപകമായി തിയേറ്ററുകളിൽ റിലീസായ വിജയ്‌യുടെ അവസാന ചിത്രം ജനനായകൻ ആഗോളതലത്തിൽ 80 കൊടിയിൽപരം രൂപയും കേരളത്തിൽ നിന്ന് മാത്രം 5.8 കോടി രൂപയും ആദ്യ ദിനം കളക്ഷൻ നേടി. കേരളത്തിൽ രാവിലെ 6 മുതൽ ആരംഭിച്ച ഷോകൾ മുതൽ ലേറ്റ് നൈറ്റ് ഷോകൾ വരെ ഹൗസ്ഫുൾ ആകുന്ന കാഴ്ചയാണ് കേരളം ഇന്നലെ കണ്ടത്.

തങ്ങളുടെ പ്രിയ നായകൻ വിജയിനെ തിയേറ്ററിൽ ഒരിക്കൽ കൂടി കണ്ട് ആഘോഷമാക്കാൻ പ്രായഭേദമന്യേ ജോലിക്കു പോലും അവധി എത്തിയ ആരാധകർ വിജയുടെ അവസാന ചിത്രം ജനനായകൻ അക്ഷരാർത്ഥത്തിൽ ഒരു ആഘോഷമായി മാറ്റുകയായിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി ആയ ശേഷം വിജയ്‌യുടെ ചിത്രം റിലീസായതിനാൽ ടൈറ്റിൽ കാർഡ് മുതൽ എൻഡ് കാർഡ് വരെ പ്രേക്ഷകരുടെയും ആരാധകരുടെയും സ്‌നേഹം ഒരിക്കൽ കൂടി കീഴടക്കി അവരുടെ പ്രിയപ്പെട്ട നടന്റെ പ്രകടനം കണ്ടിറങ്ങുന്ന ഓരോ ആരാധകനും അവസാന ചിത്രം തിയേറ്ററിൽ കണ്ടിറങ്ങിയ സന്തോഷവും വിജയ്‌യുടെ അവസാന ചിത്രമെന്നുള്ള വിഷമവും ഒക്കെ ചേർന്ന വൈകാരികമായ നിമിഷങ്ങൾ കൂടി കടന്നു പോകുന്ന നിമിഷങ്ങൾ സമ്മാനിച്ച ഷോകളാണ് തിയേറ്ററുകളിൽ നടക്കുന്നത്.

പ്രവർത്തി ദിനമായിട്ടും രണ്ടാം ദിനവും ഫാസ്റ്റ് ഫില്ലിംഗ്, ഹൗസ് ഫുൾ ഷോകളാണ് ചിത്രത്തിന് ലഭിക്കുന്നത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ജനനായകൻ ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാഹെഡ്‌ഗെ, മമിതാ ബൈജു, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്.

vachakam
vachakam
vachakam

കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമിച്ച വെങ്കട്ട് കെ. നാരായണ ആണ് കെ.വി.എൻ പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിച്ചിരിക്കുന്നത്.

ജനനായകന്റെ അണിയറപ്രവർത്തകർ ഇവരാണ്: ഛായാഗ്രഹണം സത്യൻ സൂര്യൻ, ആക്ഷൻ അനിൽ അരശ്, ആർട്ട് : വി സെൽവ കുമാർ, കൊറിയോഗ്രാഫി ശേഖർ, സുധൻ, ലിറിക്‌സ് അറിവ്, കോസ്റ്റ്യൂം പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ ഗോപി പ്രസന്ന, മേക്കപ്പ് നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ വീര ശങ്കർ, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ്:  പ്രതീഷ് ശേഖർ എന്നിവരാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam