മലയാള ചലച്ചിത്ര രംഗത്തെ പ്രമുഖ നടനും ഭാര്യയും ചേര്‍ന്ന് തനിക്കെതിരെ ആസൂത്രിതമായി പെയ്ഡ് പിആര്‍ ആക്രമണം നടത്തുകയാണെന്ന ഗുരുതര ആരോപണവുമായി നടന്‍ ജോജു ജോര്‍ജ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാം ലൈവിലൂടെയാണ് താരം സിനിമാ ലോകത്തെ ഒന്നാകെ ഞെട്ടിച്ച വെളിപ്പെടുത്തലുകള്‍ നടത്തിയത്. നടനും ഭാര്യയ്ക്കും പുറമേ ഇന്‍ഡസ്ട്രിയിലെ പ്രമുഖരായ മറ്റ് പല താരങ്ങളും സമാനമായ രീതിയില്‍ പെയ്ഡ് പിആര്‍ ഏജന്‍സികളെ ഉപയോഗിച്ച് നെഗറ്റീവ് ക്യാമ്പെയ്‌നുകള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ടെന്ന് അദ്ദേഹം തുറന്നടിച്ചു.
തന്റെ ഏറ്റവും പുതിയ ചിത്രമായ 'വരവ്' തിയേറ്ററുകളില്‍ എത്തിയതിന് പിന്നാലെ ചിത്രത്തിനെതിരെയും തനിക്കെതിരെയും നടക്കുന്ന സൈബര്‍ ആക്രമണങ്ങളെ പ്രതിരോധിക്കാനാണ് ജോജു ലൈവിലെത്തിയത്. ഷാജി കൈലാസ് സംവിധാനം ചെയ്ത്, എ.കെ. സാജന്‍ തിരക്കഥയൊരുക്കിയ ചിത്രത്തില്‍ ഹൈറേഞ്ച് സ്വദേശിയായ പോള്‍സണ്‍ എന്ന ശക്തമായ കഥാപാത്രത്തെയാണ് ജോജു അവതരിപ്പിച്ചിരിക്കുന്നത്. ജൂലൈ 16 ന് പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് തിയേറ്ററുകളില്‍ നിന്ന് മികച്ച പ്രേക്ഷക പ്രതികരണം ലഭിക്കുമ്പോഴും, മറുവശത്ത് ചിത്രത്തെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ സംഘടിത നെഗറ്റീവ് പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്ന് താരം ചൂണ്ടിക്കാട്ടി.
ജോജു ജോര്‍ജിന്റെ ഈ അപ്രതീക്ഷിത വെളിപ്പെടുത്തല്‍ മലയാള സിനിമാ ലോകത്ത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്. ഇന്‍ഡസ്ട്രിയിലെ ഏത് പ്രമുഖ താരദമ്പതികളെ ലക്ഷ്യമിട്ടാണ് ജോജു ഈ പരസ്യ വിമര്‍ശനം ഉന്നയിച്ചതെന്ന തരത്തിലുള്ള ചര്‍ച്ചകളും ഊഹാപോഹങ്ങളും സോഷ്യല്‍ മീഡിയയിലും സിനിമാ മേഖലയിലും ഇതിനോടകം സജീവമായിക്കഴിഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
