ആഗോളതലത്തിൽ സിനിമാപ്രേമികളുടെ പ്രിയപ്പെട്ട സൂപ്പർഹീറോയായ 'സ്പൈഡർമാനായി' 2016 മുതൽ വേഷമിടുന്ന നടൻ ടോം ഹോളണ്ട് തന്റെ കഥാപാത്രത്തെക്കുറിച്ചുള്ള മനസ്സ് തുറക്കുന്നു. പുതിയ ചിത്രമായ 'സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ'യുടെ (Spider-Man: Brand New Day) ലോസ് ആഞ്ചലസ് പ്രീമിയർ ചടങ്ങിലാണ് സ്പൈഡർമാനായി ഇനിയും തുടരാൻ താൻ ആഗ്രഹിക്കുന്നുവെന്ന് താരം വ്യക്തമാക്കിയത്.
"മാർവലും സോണിയുമായി 10 വർഷമായി ഞങ്ങൾ ഒന്നിച്ച് പ്രവർത്തിക്കുന്നു. ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്, പീറ്റർ പാർക്കർ എന്ന കഥാപാത്രത്തോടുള്ള സ്നേഹമാണ് ഞങ്ങളെ നയിക്കുന്നത്. പ്രേക്ഷകർ ആഗ്രഹിക്കുന്നിടത്തോളം കാലം ഈ വേഷം ചെയ്യാൻ ഞാൻ തയ്യാറാണ്" എന്ന് പ്രീമിയർ ചടങ്ങിൽ ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ ടോം ഹോളണ്ട് പറഞ്ഞു.
2021-ൽ മാഗസിന് നൽകിയ അഭിമുഖത്തിൽ, "30 വയസ്സിന് ശേഷവും ഞാൻ സ്പൈഡർമാൻ ആയി അഭിനയിക്കുകയാണെങ്കിൽ, എന്റെ ജീവിതത്തിൽ എന്തോ തെറ്റ് പറ്റി എന്നാണ് അർത്ഥം" എന്ന് പറഞ്ഞ വ്യക്തിയാണ് ടോം ഹോളണ്ട്. എന്നാൽ ജൂൺ 1-ന് തന്റെ 30-ാം ജന്മദിനം ആഘോഷിച്ച ശേഷം നടൻ തൻ്റെ മുൻ നിലപാടിൽ മാറ്റം വരുത്തിയത് ആരാധകരെ സന്തോഷത്തിലാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
