മികച്ച പ്രതികരണം... പ്രേക്ഷകർ ഏറ്റെടുത്ത് അങ്കം അട്ടഹാസം....

MAY 8, 2026, 5:29 AM

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ അവതരിപ്പിക്കുന്ന ഗ്യാംഗ്സ്റ്റർ ആക്ഷൻ ത്രില്ലർ മികച്ച പ്രേക്ഷക പ്രതികരണമാണ് തീയേറ്ററുകളിൽ നിന്നും ലഭിക്കുന്നത്.

തലസ്ഥാനത്തെ ഗുണ്ടാ കുടിപ്പകയുടെ കഥ പറയുന്ന ചിത്രത്തിന്റെ വലിയ ഹൈലൈറ്റ്, കിടിലം കൊള്ളിക്കുന്ന ആക്ഷൻ രംഗങ്ങളാണ്. ഫിനിക്‌സ് പ്രഭു അഷ്‌റഫ് ഗുരുക്കൾ, റോബിൻ ടോം, അനിൽ ബ്ലെയിസ് എന്നിവരാണ് ആക്ഷൻ കോറിയോഗ്രാഫിക്ക് പിന്നിൽ.......

തന്റെ ഭൂതകാലത്തെ അഭിമുഖീകരിക്കുന്നതിനിടയിൽ നഗരത്തിലെ അധോലോകത്തിൽ കുടുങ്ങിപ്പോകുകയും വിശ്വസ്തതകൾ മാറുകയും മത്സരങ്ങൾ രൂക്ഷമാവുകയും ചെയ്യുമ്പോൾ, അതിജീവന ശക്തിയും മോചനത്തിനായുള്ള അന്വേഷണവും രൂപപ്പെടുത്തിയ ഒരു ഭൂപ്രകൃതിയിലേക്ക് അയാൾ, 24 കാരനായ അജയ് ചന്ദ്രന്റെ ചോര മണക്കുന്ന ഉദ്യോഗ വഴികളിലൂടെയുള്ള  സഞ്ചാരമാണ് സിനിമ .......

vachakam
vachakam
vachakam


അജയ് ചന്ദ്രനെ മാധവ് സുരേഷ് അവതരിപ്പിക്കുമ്പോൾ മറ്റ് കഥാപാത്രങ്ങളെ  ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ്, മഖ്ബൂൽ സൽമാൻ, നന്ദു, അലൻസിയർ, എം എ നിഷാദ്, നോബി, അന്നാരാജൻ, അംബിക (പുതുമുഖ നായിക), സിബി തോമസ്, സ്മിനു സിജോ, കിച്ചു (യുഎസ്എ), കുട്ടി അഖിൽ, അമിത്ത്,  ദീപക് ശിവരാജൻ എന്നിവരും അവതരിപ്പിക്കുന്നു

സംവിധാനം സുജിത്ത് എസ് നായർ, ബാനർ ട്രിയാനി പ്രൊഡക്ഷൻസ്, നിർമ്മാണം  അനിൽകുമാർ ജി, സാമുവൽ മത്തായി (യുഎസ്എ), ക്യാമറ  ശിവൻ എസ് സംഗീത്, രചന സുജിത്ത് എസ് നായർ, അനിൽകുമാർ ജി, എഡിറ്റിംഗ്  പ്രദീപ് ശങ്കർ, പ്രൊഡക്ഷൻ കൺട്രോളർഹരിവെഞ്ഞാറമൂട്, ആക്ഷൻസ്  ഫിനിക്‌സ് പ്രഭു, അഷ്‌റഫ് ഗുരുക്കൾ, റോബിൻ ടോം, അനിൽ ബ്ലെയിസ്, ഗാനരചന ദീപക് നന്നാട്ടുകാവ്, ഡസ്റ്റൻ അൽഫോൺസ്,

vachakam
vachakam
vachakam

സംഗീതം ശ്രീകുമാർ വാസുദേവ്, അഡ്വ. ഗായത്രി നായർ, ആലാപനം വിനീത് ശ്രീനിവാസൻ, ഇന്ദ്രവതി ചൗഹാൻ (പുഷ്പാ ഫെയിം), കല അജിത്ത് കൃഷ്ണ, ചമയം സൈജു നേമം, കോസ്റ്റിയും റാണ പ്രതാപ്, ബിജിഎം ആന്റണി ഫ്രാൻസിസ്, ഓഡിയോഗ്രാഫി  ബിനോയ് ബെന്നി, ഡിസ്ട്രിബ്യൂഷൻ പാർട്ട്ണർ ഡ്രീം ബിഗ് ഫിലിംസ്, ഡിസൈൻസ് ആന്റണി സ്റ്റീഫൻ, സ്റ്റിൽസ്  ജിഷ്ണു സന്തോഷ്, പിആർഓ  അജയ് തുണ്ടത്തിൽ .......

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam