ത്രീ ലെജൻഡ്സ് ഇൻ വണ്‍ ഫ്രെയിം; ഫഹദിന് പിറന്നാൾ സ്പെഷ്യലായി 'വേട്ടയ്യൻ' ചിത്രം

AUGUST 8, 2024, 3:41 PM

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ് ഫഹദ് ഫാസിൽ. താരത്തിൻ്റെ പുതിയ ചിത്രമായ വേട്ടയ്യൻ്റെ ലുക്ക് ഇന്ന് അണിയറപ്രവർത്തകർ പുറത്തുവിട്ടു.

ഇപ്പോഴിതാ ചിത്രത്തിൻ്റെ ലൊക്കേഷനിൽ നിന്നുള്ള മനോഹരമായ ചിത്രം പങ്കുവെച്ചിരിക്കുകയാണ്  ലൈക്ക പ്രൊഡക്ഷൻസ്.

"ഇന്ത്യൻ സിനിമയുടെ രണ്ട് നെടുംതൂണുകളായ സൂപ്പർസ്റ്റാർ രജനികാന്തിനും ഷഹൻഷാ അമിതാഭ് ബച്ചനുമൊപ്പം ഞങ്ങളുടെ ബർത്ത്ഡേ ബോയ് ഫഹദ് ഫാസില്‍"- എന്നാണ് ചിത്രം പങ്കുവച്ച്‌ ലൈക്ക പ്രൊഡക്ഷൻസ് കുറിച്ചിരിക്കുന്നത്. ഫഹദിന്റെ തോളില്‍ കൈവച്ച്‌ നില്‍ക്കുന്ന തലൈവരെയും ബിഗ് ബിയെയുമാണ് ചിത്രത്തില്‍ കാണാനാവുക.

vachakam
vachakam
vachakam

നിരവധി പേരാണ് ചിത്രത്തിന് കമന്റുമായെത്തിയിരിക്കുന്നത്. മരണ മാസ്, 3 ലെജൻഡ്സ് ഇൻ വണ്‍ ഫ്രെയിം, സൂപ്പർ കോമ്ബോ എന്നൊക്കെയാണ് ചിത്രത്തിന് താഴെ വരുന്ന കമന്റുകള്‍.

ഒരു കോമഡി കഥാപാത്രമായാണ് ചിത്രത്തില്‍ ഫഹദ് എത്തുകയെന്നാണ് റിപ്പോർട്ടുകള്‍.രജിനികാന്ത് ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥനായാണ് എത്തുന്നത്. രജിനിയും ഫഹദും ഒന്നിച്ചുള്ള ആദ്യ സിനിമയാണിത്. അമിതാഭ് ബച്ചൻ, റാണ ദഗുബതി, മഞ്ജു വാര്യർ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam