'ദേവദൂതൻ' 4കെ വരുന്നു.. വാര്‍ത്ത പങ്കുവെച്ച്‌ സിബി മലയില്‍

APRIL 21, 2024, 4:21 PM

മോഹൻലാലിനെ നായകനാക്കി 2000ല്‍ സിബിമലയില്‍ സംവിധാനം ചെയ്ത ചിത്രമാണ് ദേവദൂതൻ. തിയറ്ററില്‍ വലിയ വിജയമായി ചിത്രം മാറിയില്ലെങ്കിലും പിന്നീട് ചിത്രം ഏറെ ചർച്ചചെയ്യപ്പെട്ടു.

ഇപ്പോള്‍ ചിത്രത്തെ വീണ്ടും തിയറ്ററില്‍ എത്തിക്കാനുള്ള ഒരുക്കത്തിലാണ് സിബി മലയില്‍. സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം തന്നെയാണ് ആരാധകരെ സന്തോഷവാർത്ത അറിയിച്ചത്.

ദേവദൂതൻ റീമാസ്റ്റേർഡ് 4 K അറ്റ്മോസ് പതിപ്പ് തയ്യാറായിക്കൊണ്ടിരിക്കുകയാണ് എന്ന കുറിപ്പിലാണ് സിബി മലയില്‍ ഫോട്ടോ പോസ്റ്റ് ചെയ്തത്.

vachakam
vachakam
vachakam

ചിത്രത്തിൻ്റെ റീറിലീസ് എന്നായിരിക്കുമെന്ന് സംവിധായകൻ വെളിപ്പെടുത്തിയിട്ടില്ല. നിരവധി പേരാണ് ചിത്രം വീണ്ടും എത്തുന്നതില്‍ സന്തോഷം പങ്കുവച്ചത്. 

മിസ്റ്ററി ഹൊറർ ചിത്രമായാണ് ദേവദൂതൻ എത്തിയത്. ഒരു കോളജിനെ പശ്ചാത്തലമാക്കി ഒരുക്കി ചിത്രത്തില്‍ ജയപ്രദ, വിനീത് കുമാർ, മുരളി, ജഗതി ശ്രീകുമാർ, ജഗദിഷ് തുടങ്ങിയവർ അഭിനയിച്ചു. രഘുനാഥ് പലേരിയാണ് തിരക്കഥ. വിദ്യാസാഗറിന്റെ ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam