മോദിക്കെതിരേ പ്രസംഗിക്കാൻ ഭയന്നാണ് മുഖ്യമന്ത്രി മുങ്ങിയതെന്ന് കെ സുധാകരൻ

MAY 8, 2024, 1:43 PM

തിരുവനന്തപുരം: മോദിക്കെതിരേ പ്രസംഗിക്കാൻ ഭയമുള്ളതുകൊണ്ടാണ് ഇനി നാലുഘട്ടം തെരഞ്ഞെടുപ്പുകൂടി ബാക്കിയുള്ളപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ വിദേശത്തേക്കു മുങ്ങിയതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.

വിവിധ സംസ്ഥാനങ്ങളിൽ മത്സരിക്കുന്ന സിപിഎം സ്ഥാനാർത്ഥികൾക്കവേണ്ടി പോലും പ്രചാരണത്തിനു പോകാതെ മുഖ്യമന്ത്രി  മുങ്ങിയത്   സ്വന്തം പാർട്ടിക്കാരോടു ചെയ്ത കൊടുംചതിയാണ്.  പല സംസ്ഥാനങ്ങളിലും സിപിഎം സ്ഥാനാർത്ഥികൾ ഇന്ത്യാമുന്നണിയുടെ ഭാഗമായി ബിജെപിക്കെതിരേ മത്സരിക്കുന്നുണ്ട്. അവർക്കുവേണ്ടി എല്ലായിടത്തും പ്രചാരണം നടത്തുന്ന് കോൺഗ്രസാണ്.  കോൺഗ്രസ് കാട്ടുന്ന സാമാന്യമര്യാദപോലും പോളിറ്റ് ബ്യൂറോ അംഗവും സിപിഎമ്മിന്റെ രാജ്യത്തെ ഏക മുഖ്യമന്ത്രിയുമായ പിണറായി വിജയൻ സ്വന്തം പാർട്ടിക്കാരോട്  കാട്ടിയില്ല.

കേരളത്തിന്റെ ചരിത്രത്തിൽ ഒരു മുഖ്യമന്ത്രിയും ഇതുപോലെ അതീവരഹസ്യമായി  വിദേശയാത്ര നടത്തിയിട്ടില്ല. 2005ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ദാവോസിൽ സാമ്പത്തിക ഉച്ചകോടിയിൽ പ്രസംഗിക്കാൻ പോയപ്പോൾ അന്ന് ധനമന്ത്രി വക്കം പുരുഷോത്തമന് ചുമതല കൈമാറിയിരുന്നു. മന്ത്രിസഭയിലെ മരുമകനൊഴികെ മറ്റാരെയും വിശ്വാസമില്ലാത്തതുകൊണ്ടാണോ, അതോ അവരൊക്കെ കഴിവുകെട്ടവരായതു കൊണ്ടാണോ ചുമതല കൈമാറാതിരുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.

vachakam
vachakam
vachakam

കടുത്ത വേനൽച്ചൂട്, അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി, ക്ഷേമപെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളെല്ലാം മുടങ്ങിയ അവസ്ഥ. കഴിഞ്ഞ സാമ്പത്തിക വർഷം സർക്കാരിന്റെ വരുമാനത്തിൽ 10,302 കോടിയുടെ ഇടിവ്.  ഇതൊന്നും മുഖ്യമന്ത്രിക്ക് പ്രശ്‌നമല്ല. 10 ലക്ഷം പേർ ഡ്രൈവിംഗ് ടെസ്റ്റിനു കാത്തിരിക്കുമ്പോഴാണ്  മുഖ്യമന്ത്രിയും വകുപ്പുമന്ത്രിയും വിദേശത്ത് പോയത്. ഗതാഗത കമ്മീഷണർ അവധിയിലും. ഇതുപോലെയുള്ള ഭരണസ്തംഭനമാണ് എല്ലാ വകുപ്പുകളിലും കാണുന്നത്.

കേരളത്തിലെ ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തിൽ ദുരന്തനിവാരണ വകുപ്പിന്റെ  ചുമതലയെങ്കിലും ഏതെങ്കിലും മന്ത്രിക്കു നൽകാനുള്ള വിവേകം  മുഖ്യമന്ത്രി കാട്ടണമായിരുന്നു.  മന്ത്രിസഭായോഗം പോലും റദ്ദാക്കി. മുഖ്യമന്ത്രിയുടെ യാത്രയുടെ സാമ്പത്തിക ഉറവിടം എന്താണ്?  ആരാണിതു സ്‌പോൺസർ ചെയ്യുന്നത്?  സംസ്ഥാന സർക്കാരാണെങ്കിൽ അതു വ്യക്തമാക്കണമെന്നും സുധാകൻ ആവശ്യപ്പെട്ടു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam