പുഷ്പ കരിയറിൽ പ്രത്യേകിച്ച് ഒരു മാറ്റവും വരുത്തിയിട്ടില്ല: മനസ്സ് തുറന്ന് ഫഹദ്

MAY 7, 2024, 1:53 PM

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയെ ഇളക്കി മറിച്ച വാർത്തയാണ് അല്ലു അർജുൻ ചിത്രം പുഷ്പയുടെ രണ്ടാം ഭാഗം ഉടൻ റിലീസ് ചെയ്യുമെന്നത്. അല്ലു അർജുന്ദേ ശീയ ചലച്ചിത്ര അവാർഡ് വരെ നേടിക്കൊടുത്ത ചിത്രത്തിന്റെ അടുത്ത ഭാഗം റിലീസ് ചെയ്യുമ്പോൾ, ചിത്രത്തിൽ എന്തൊക്കെ സസ്പൻസ് എലമെന്റ്സ് ഉണ്ടാകുമെന്ന ആകാംഷയിലാണ് ഏവരും.

മാത്രമല്ല ഫഹദ് ഫാസിലിന്റെ ഫാൻസും ഏറെ ആവേശത്തിലാണ്.എസ്പി ബന്‍വാര്‍ സിംഗ് ഷെഖാവത്ത് എന്ന ഫഹദിന്റെ വില്ലൻ കഥാപാതരം രണ്ടാം ഭാഗത്തിൽ എന്ത് ഇമ്പാക്ട് ആകും ഉണ്ടാക്കുക എന്നാണ് ഏവരുടെയും ആകാംഷ.

അതിനിടെ മലയാളത്തിന് പുറമെ മറ്റ് സൗത്ത് ഇന്ത്യൻ ഭാഷകളിൽ ഫഹദിന് ഇടം നേടികൊടുത്ത ചിത്രം തനിക്ക് കാര്യമായ നേട്ടങ്ങൾ ഉണ്ടാക്കി തന്നില്ല എന്ന് മനസ് തുറക്കുകയാണ് ഫഹദ് ഇപ്പോൾ.

vachakam
vachakam
vachakam

പുഷ്പ തനിക്കോ തൻ്റെ കരിയറിനോ കാര്യമായൊന്നും ചെയ്തില്ലെന്നും 'പുഷ്പ'യ്ക്ക് ശേഷം ആളുകൾ തന്നിൽ നിന്ന് മാജിക് പ്രതീക്ഷിക്കുന്നുണ്ടെന്നും എന്നാൽ ഇത് സുകുമാറിനോടുള്ള ശുദ്ധമായ സഹകരണവും സ്നേഹവും മാത്രമാണെന്ന് ഉറപ്പുണ്ടെന്നും ഫഹദ് പറഞ്ഞു.ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിലാണ് ഫഹദ് ഇക്കാര്യം പറഞ്ഞത്.

തൻ്റെ ജീവിതം മലയാള സിനിമയിലാണ്. 'പുഷ്പ' തൻ്റെ ജീവിതം മാറ്റുമെന്ന് കരുതുന്നില്ല. പാൻ-ഇന്ത്യയുമായി ഒരു ബന്ധവുമില്ലാത്ത ഒരു നടനാണ് താൻ. മോളിവുഡിൽ താൻ ചെയ്യുന്ന സിനിമകൾ മറ്റെവിടെയും ചെയ്യാൻ കഴിയില്ല.

ഇത് പുഷ്പയുടെ സംവിധായകനായ സുകുമാറിനോടും പറഞ്ഞിട്ടുണ്ട്. തൻ്റെ സിനിമകൾ കണ്ടതിന് ശേഷം കരൺ ജോഹർ വിളിച്ച് സീനുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകുമെന്നും ഫഹദ് പറഞ്ഞു. വിക്കി കൗശലും രാജ്കുമാർ റാവുവും സംസാരിച്ചിട്ടുണ്ട്. അതിനാൽ ഈ ബന്ധം പാൻ-ഇന്ത്യയാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു, അത് താൻ ശരിക്കും ആസ്വദിക്കുന്നു' എന്നാണ് ഫഹദ് പറയുന്നത്.

vachakam
vachakam
vachakam

ENGLISH SUMMARY: Fahad about his role in pushpa

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam