നവകേരള ബസിന് ഒരു ഡ്രൈവർ മതിയെന്ന് നിർദ്ദേശം

MAY 8, 2024, 2:51 PM

 കോഴിക്കോട്:  നവകേരള ബസിന് ഒരു ഡ്രൈവർ മാത്രം മതിയെന്ന് നിർദേശം. ബെംഗളൂരു–കോഴിക്കോട് റൂട്ടിലാണ് ബസ് സർവീസ് നടത്തുന്നത്.  

കോഴിക്കോട് ഡിടിഒയ്ക്കാണ് കെഎസ്ആർടിസി എംഡിയുടെ സന്ദേശം എത്തിയത്. 

 ഡ്രൈവർ കം കണ്ടക്ടർ രീതിയിൽ രണ്ട് പേരാണ് ബസിലുള്ളത്. ഇനി മുതൽ കണ്ടക്ടർ ഇല്ലാതെ ബസിൽ ഒറ്റ ഡ്രൈവർ മാത്രം മതിയെന്നാണ് നിർദേശം.

vachakam
vachakam
vachakam

സീറ്റുകൾ ഓൺലൈൻ ബുക്കിങ് ആയതിനാൽ കണ്ടക്ടറുടെ ആവശ്യമില്ലെന്നും അതിനാൽ ഒരു ഡ്രൈവർ മാത്രം മതിയെന്നുമാണ് കെഎസ്ആർടിസിയുടെ വിലയിരുത്തൽ.

എന്നാൽ കോഴിക്കോടുനിന്ന് ബസ് ബെംഗളൂരു വരെ പോയിവരുമ്പോൾ 750 കിലോമീറ്ററിൽ അധികം ദൂരം ഓടണം. ഒറ്റ ദിവസം ഒരാൾ തന്നെ ഇത്രയും ദൂരം വാഹനം ഓടിക്കുക എന്നത് അപ്രായോഗികമാണെന്നു കെഎസ്ആർടിസി ജീവനക്കാർ പറയുന്നു. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam