തിയേറ്ററുകൾ കീഴടക്കി ഇനി ഒടിടിയിലേക്ക്; 'അവതാർ: ഫയർ ആൻഡ് ആഷ്' ജൂൺ 24 മുതൽ ജിയോഹോട്ട്സ്റ്റാറിൽ

JUNE 7, 2026, 11:06 PM

ലോകമെമ്പാടുമുള്ള സിനിമാപ്രേമികളെ ആവേശത്തിലാഴ്ത്തിയ തിയേറ്റർ പ്രദർശനങ്ങൾക്ക് ശേഷം ജെയിംസ് കാമറൂണിന്റെ ദൃശ്യവിസ്മയം 'അവതാർ: ഫയർ ആൻഡ് ആഷ്'  ഡിജിറ്റൽ പ്രീമിയറിന് ഒരുങ്ങുന്നു.ഒടിടി പ്ലാറ്റ്‌ഫോമായ ജിയോഹോട്ട്സ്റ്റാറിലൂടെയാണ്  പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.

ചിത്രം 2025 ഡിസംബർ 19-നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. മികച്ച ബോക്സ് ഓഫീസ് വിജയത്തോടൊപ്പം സിനിമാ നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. വരാനിരിക്കുന്ന ജൂൺ 24 മുതൽ ചിത്രം ഒടിടിയിൽ സ്ട്രീമിങ് ആരംഭിക്കും.

ലൈറ്റ്സ്റ്റോം എന്റർടൈൻമെന്റിന്റെ ബാനറിൽ ജെയിംസ് കാമറൂണും ജോൺ ലാൻഡൗവും ചേർന്ന് നിർമ്മിച്ച 'അവതാർ: ഫയർ ആൻഡ് ആഷ്', അതിജീവനത്തിന്റെയും കുടുംബബന്ധങ്ങളുടെ ശക്തിയുടെയും കഥയാണ് പറയുന്നത്. മുൻ ചിത്രങ്ങളെപ്പോലെ തന്നെ വന്യമായ ദൃശ്യഭംഗിയും പരിസ്ഥിതി ലോകനിർമ്മിതിയും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam