രമേശ് ചെന്നിത്തലയുടെ യുഎസ് സന്ദർശനത്തിൽ  അപകീർത്തികരമായ കുറിപ്പുകൾ: പൊലീസ് കേസെടുത്തു

SEPTEMBER 16, 2026, 10:55 AM

 തിരുവനന്തപുരം: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ  യുഎസ് സന്ദർശനവുമായി ബന്ധപ്പെട്ട് ഇടത് സൈബർ ഹാൻഡിലുകളിൽ വലിയ രീതിയിലുള്ള അപകീർത്തികരമായ പ്രചരണം നടന്നിരുന്നു.

ഇത്തരം കുറിപ്പുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച സംഭവത്തിൽ സിപിഎം നേതാവ് കെ.എസ്.അരുൺകുമാർ ഉൾപ്പെടെ 4 പേർക്കെതിരെ പൊലീസ് കേസെടുത്തു. 

അരുൺ, സിപിഎം അനുകൂല ഫെയ്‌സ്ബുക്ക് പേജായ പോരാളി ഷാജി, കുഞ്ഞലൻകുട്ടി, ഷാജി ചാൾസ് എന്നിവർക്കെതിരെയാണു കേസെടുത്തത്.

vachakam
vachakam
vachakam

മാനനഷ്ടം, കലാപമുണ്ടാക്കാൻ ലക്ഷ്യമിട്ടുള്ള വ്യാജ പ്രചാരണം എന്നീ വകുപ്പുകൾ ചുമത്തി.   യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബി.എസ്.സുബിജ നൽകിയ പരാതിയിലാണ് തിരുവനന്തപുരം സൈബർ ക്രൈം പൊലീസിന്റെ നടപടി. 

വിമാനത്തിൽ ഏറ്റവും ഉയർന്ന വിലയുള്ള ടിക്കറ്റിലാണു മന്ത്രി യാത്ര ചെയ്തത്, സർക്കാർ ഖജനാവിൽ നിന്നു പണം ചെലവഴിച്ചു എന്നീ ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്..


vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam