ഒപ്പം നിന്ന സംഘടനയ്ക്കും പ്രവർത്തകർക്കും നന്ദി!  ആർ. സുഗതൻ ജയിൽ‌മോചിതനായി 

OCTOBER 6, 2026, 8:10 AM

കൊച്ചി: തിരുവനന്തപുരം കോർപേറേഷനിലെ ബിജെപി കൗൺസിലർ ആർ സുഗതനെതിരെ കാപ്പ ചുമത്തിയ ജില്ലാ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരുന്നു.   ആർ സുഗതന് ഹൈക്കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ സുഗതൻ ജയിൽ‌മോചിതനായി. 

 ഒപ്പം നിന്ന സംഘടനയ്ക്കും പ്രവർത്തകർക്കും നന്ദിയെന്ന് ജയിൽ‌മോചിതനായ ആർ. സുഗതൻ പ്രതികരിച്ചു.  ബിജെപി പ്രവർത്തകർ ഷാൾ അണിയിച്ചും മുദ്രാവാക്യം വിളിച്ചുമാണ് ജയിലിനു പുറത്തിറങ്ങിയ സുഗതനെ സ്വീകരിച്ചത്.   ജനങ്ങൾക്കു വേണ്ടി മാത്രമേ ഇടപെട്ടിട്ടുള്ളൂ. സംഘടനയ്ക്കു വേണ്ടിയും ജനങ്ങൾക്കും വേണ്ടിയാണ് ജയിലിൽ കിടന്നത്. ഇനിയും ജയിലിൽ കിടക്കാൻ തയാറാണ്.

വട്ടിയൂർക്കാവ് ജംഗ്‌ഷൻ വികസനം നടക്കണം. ഭരിക്കുന്ന പാർട്ടിയുടെ എംഎൽഎ ആണ് ഇപ്പോൾ അവിടെയുള്ളത്. അദ്ദേഹം കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നാണ് അറിഞ്ഞത്. ഇല്ലെങ്കിൽ തനിക്ക് ഇനിയും സമരം ചെയ്യേണ്ടി വരുമെന്നും സുഗതൻ പറഞ്ഞു.  നാലു മാസം ജയിലിലായിരുന്ന തന്റെ വാർഡും കുടുംബവും നോക്കിയത് പാർട്ടിയാണെന്നും സു​ഗതൻ പറഞ്ഞു. 

vachakam
vachakam
vachakam

അതേസമയം  വട്ടിയൂർക്കാവ് പൊലീസിൻ്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് ആർ സുഗതൻ. 2019 ഓഗസ്റ്റ് 25 ന് ഒരാളെ കല്ല് കൊണ്ട് തലക്കടിച്ചതിന് മനപ്പൂർവ്വമല്ലാത്ത നരഹത്യ ശ്രമം, 2023 ജൂലൈ 20 ന് മറ്റൊരാളുടെ വീട്ടിൽ അതിക്രമിച്ചു കയറി വാഹനങ്ങളും വീടും ആക്രമിച്ചു തകർത്തു, 2023 ജൂലൈ 17 ന് ഭർത്താവിന് എതിരെയുള്ള പകതീർക്കാൻ ഭാര്യയെ വീട്ടിൽ കയറി ആക്രമിച്ചു, 2025 മാർച്ച് 14 ന് ബിസിനസ് തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസിൽ മനപൂർവ്വമല്ലാത്ത നരഹത്യശ്രമ കുറ്റം, 2025 ജൂലൈ 25 ന് സെക്യൂരിറ്റി ജീവനക്കാരന് പണം നൽകാത്തതിന് ജുഡീഷ്യൽ ഓഫീസറെ ഭീഷണിപ്പെടുത്തിയ കേസ്, 2026 ഫെബ്രുവരി 2-ന് അന്ന് എംഎൽഎ ആയിരുന്ന വി കെ പ്രശാന്തിന്റെ പരാതിയിൽ ശിശുമന്ദിരം ജീവനക്കാരെ ഭീഷണിപ്പെടുത്തി മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് തടസ്സപ്പെടുത്തിയെന്ന കേസിലും പ്രതിയാണ് സുഗതൻ. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam