മഞ്ജുവാര്യർ നൽകിയ മാനനഷ്ടക്കേസ്:  നേരിട്ട് വാദിച്ചോളാമെന്ന്  സനൽകുമാർ ശശിധരൻ

OCTOBER 6, 2026, 7:54 AM

കൊച്ചി: നടി മഞ്ജുവാര്യർ നൽകിയ മാനനഷ്ടക്കേസിൽ അഭിഭാഷകൻ വേണ്ടെന്ന് സനൽകുമാർ ശശിധരൻ. നേരിട്ട് വാദിച്ചോളാമെന്ന് സനൽകുമാർ കോടതിയെ അറിയിച്ചു. മ‍ഞ്ജു വാര്യർ നൽകിയ പരാതിയിലെ ഒപ്പ് വ്യാജമെന്നും സനൽകുമാർ ആരോപിച്ചു. എതിർ കക്ഷികളുടെ വാദം കേൾക്കാൻ കേസ് ഈ മാസം 17 ലേക്ക് മാറ്റി വെച്ചു.

 സെക്‌സ് റാക്കറ്റിന്‍റെ പിടിയിലാണ് മഞ്ജു വാര്യര്‍ എന്നായിരുന്നു സനല്‍ കുമാര്‍ ശശിധരന്‍റെ ആരോപണം. വസ്തുതാ വിരുദ്ധമായ പ്രചരണത്തിനെതിരെ മഞ്ജുവിന്‍റെ കുടുംബം നേരത്തെ രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് നടി സനല്‍കുമാര്‍ ശശിധരന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ സിവില്‍, ക്രിമിനല്‍ നിയമ നടപടികള്‍ ആരംഭിച്ചത്.

മഞ്ജു വാര്യരുടെ ജീവൻ അപകടത്തിലാണെന്നും ചില മാഫിയകളുടെയോ തൽപ്പരകക്ഷികളുടെയോ തടവിലാണ് അവരെന്നും അവകാശപ്പെട്ട് സനൽകുമാർ ഫേസ്ബുക്കിൽ പോസ്റ്റുകൾ പങ്കുവെച്ചിരുന്നു.മലയാളത്തിലെ ഒരു പ്രമുഖ നടി സെക്‌സ് റാക്കറ്റിന്റെ പിടിയിലാണെന്ന് ആരോപിച്ചാണ് സനല്‍ കുമാര്‍ ശശിധരന്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം തുടങ്ങിയിരുന്നു. ഇതിലും തനിക്കെതിരായ ഗൂഢാലോചനയിലും അന്വേഷണം വേണം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ട് അതിലെ സെക്‌സ് റാക്കറ്റിനെ കുറിച്ച് അന്വേഷിക്കണം എന്നിവയാണ് സനല്‍കുമാറിന്റെ ആവശ്യങ്ങള്‍. സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന നടിയുടെ പരാതിയിൽ കഴിഞ്ഞ വര്‍ഷം നൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു.

vachakam
vachakam
vachakam

ആ സമയത്ത് അമേരിക്കയിലായിരുന്നു ഇയാൾ. സ്ത്രീത്വത്തെ അപമാനിക്കും വിധമുള്ള സനല്‍കുമാറിന്‍റെ സാമൂഹികമാധ്യമ പോസ്റ്റുകള്‍ തനിക്ക് മാനഹാനിയുണ്ടാക്കിയെന്നാണ് നടിയുടെ പരാതി. നടിക്കെതിരേ ഒട്ടേറെ പോസ്റ്റുകളാണ് പ്രതി സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നത്. നടിയുടേതെന്ന പേരില്‍ ഒരു ശബ്ദസന്ദേശവും പോസ്റ്റ് ചെയ്തിരുന്നു. നേരത്തെയും നടിയുടെ പരാതിയില്‍ സനല്‍കുമാര്‍ ശശിധരന്‍ അറസ്റ്റിലായിരുന്നു. നിരന്തരം പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള നടിയുടെ പരാതിയിലാണ് 2022-ല്‍ സനല്‍കുമാര്‍ ശശിധരനെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി പിന്നീട് ജാമ്യത്തിലിറങ്ങിയിരുന്നു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam