കൊച്ചി: മാത്യു കുഴല്‍ നാടന്‍ എംഎല്‍എയുടെ വീട്ടില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍.
എറണാകുളം പൈങ്ങോട്ടൂരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന എംഎല്‍എയുടെ തറവാട് വീട്ടിലാണ് മോഷണം നടന്നത്. ഇലക്ട്രിക് വയറുകളാണ് മോഷ്ടാക്കള്‍ കവര്‍ന്നത്.
പശ്ചിമ ബംഗാള്‍ സ്വദേശി ബിഷ്ണു മണ്ഡലിനെയാണ് കല്ലൂര്‍ക്കാട് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടില്‍ നിന്നും അരലക്ഷം രൂപ വില വരുന്ന വയറിങ് കേബിളുകള്‍ പ്രതി മോഷ്ടിച്ചത്.
മോഷണത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പടെ പുറത്തുവന്നിരുന്നു. ഞായറാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു മോഷണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
