പൃഥ്വിരാജ് സുകുമാരൻ, പാർവതി തിരുവോത്ത്, ഹക്കിം ഷാജഹാൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന 'ഐ നോബഡി' എന്ന ചിത്രത്തിന്റെ ടീസർ മെയ് 1ന് പ്രേക്ഷകരിലേക്കെത്തുന്നു. സൂപ്പർ ഹിറ്റ് ചിത്രം റോഷാക്കിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രം സുപ്രിയ മേനോനാണ് നിർമ്മിക്കുന്നത്. ട്രെൻഡ് സ്‌റ്റെർ ജേക്‌സ് ബിജോയാണ് സംഗീതം ഒരുക്കുന്നത് എന്നതാണ് ഐ നോബഡിയുടെ മറ്റൊരു ഹൈലൈറ്റ്. ഈ വർഷം ജൂലൈ മാസത്തിൽ ആഗോള റിലീസായി ഐ നോബഡി പ്രദർശനത്തിനെത്തും.
മെയ് 1ന് 600ൽ അധികം സ്‌ക്രീനുകളിലായി റിലീസ് ചെയ്യുന്ന മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്ത മൾട്ടി സ്റ്റാർ ചിത്രമായ പേട്രിയറ്റ് സിനിമയുടെ പ്രദർശനത്തിനിടയിലായിരിക്കും തിരഞ്ഞെടുക്കപ്പെട്ട ചില തീയേറ്ററുകളിലൂടെ ഐ നോബഡിയുടെ ടീസർ റിലീസ് ചെയ്യുക. അതോടൊപ്പം യൂട്യൂബ് അടക്കമുള്ള സോഷ്യൽ മീഡിയ ഇടങ്ങളിലും ചിത്രത്തിന്റെ ടീസർ എത്തും. ആരാധകർ അക്ഷമയോടെ കാത്തിരിക്കുന്ന മമ്മൂട്ടി മോഹൻലാൽ ചിത്രമായ 'പേട്രിയറ്റ്് 'നൊപ്പം തന്നെയാണ് നോബഡിയുടെ ട്രെയിലറും ആരാധകർക്കൊപ്പമെത്തുക എന്നത് ഏറെ കൗതുകമുണർത്തുന്ന വാർത്തയാണ്. എന്ന് നിന്റെ മൊയ്തീൻ, കൂടെ തുടങ്ങിയ സൂപ്പർഹിറ്റുകൾക്ക് ശേഷം പാർവതിയും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി നോബഡിക്കുണ്ട്. ഇതുവരെ മലയാളം സിനിമയിൽ കാണാത്ത തരത്തിലുള്ള വ്യത്യസ്തമായ മേക്കിങ് ആണ് ഇതെന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. സോഷ്യോ പൊളിറ്റിക്കൽ, ഡാർക്ക് ഹ്യൂമർ ഴോണറിലാണ് ചിത്രമൊരുങ്ങുന്നത്.
ഇ4 എന്റർടൈൻമെന്റ്‌സും പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും ബാനറിൽ സുപ്രിയ മേനോനും മുകേഷ് ആർ മേത്തയും സി.വി. സാരഥിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. റോഷാക്ക്, ഇബിലീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം സമീർ അബ്ദുൾ തന്നെയാണ് ഐ നോബഡിയുടെയും രചന നിർവഹിക്കുന്നത്. ഛായാഗ്രഹണം - ദിനേശ് പുരുഷോത്തമൻ, ലൈൻ പ്രൊഡ്യൂസർ - ഹാരിസ് ദേശം, പ്രൊഡക്ഷൻ ഡിസൈനർ -അർഷാദ് നാക്കോത്ത്, മേക്കപ്പ് - റോണക്‌സ് സേവിയർ, കോസ്റ്റിയൂംസ് -ധന്യ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ - റിനി ദിവാകർ, സംഘടന സംവിധാനം -വാനിക്ക് ബെൻ & കലൈ കിംഗ്സ്റ്റൺ, സൗണ്ട് ഡിസൈനർ - നിക്‌സൺ ജോർജ്, വിഎഫ്എക്‌സ് - ലവാ കുശ, പ്രൊമോഷൻസ -് പൊഫാക്ഷിയോ, ഡിജിറ്റൽ മാർക്കറ്റിംഗ് - വിപിൻ കുമാർ.വി, സ്റ്റീൽസ് - രോഹിത് കെ സുരേഷ്, ഡിസൈൻസ് - യെല്ലോ ടൂത്ത്, വിതരണം -ഹോം സ്‌ക്രീൻ എന്റർടൈൻമെന്റ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
