ഒന്റാരിയോ: കാനഡയിലെ തൃശൂർ ജില്ലക്കാരുടെ കൂട്ടായ്മയായ 'തൃശൂർ ഗഡീസ് ഇൻ കാനഡ' യുടെ ആദ്യ സമാഗമം ഗഡീസ് പിക്‌നിക് 2024 ആഗസ്റ്റ് 4ാം തിയതി ഞായറാഴ്ച, ഒന്റാരിയോ പ്രൊവിൻസിലെ മിൽട്ടൻ സ്‌പോർട്‌സ് സെന്ററിലെ കമ്മ്യുണിറ്റി പാർക്കിൽ വച്ച് സംഘടിപ്പിച്ചു.
ഈ സംഗമത്തിൽ, കാനഡയിലെ വിവിധ പ്രൊവിൻസുകളിലും പ്രദേശങ്ങളിലും ഉള്ള, തൃശൂർ സ്വദേശികളായ 200ൽപരം ആളുകൾ പങ്കെടുത്തു. അംഗങ്ങളുടെ കലാകായിക മത്സരങ്ങൾക്ക് പുറമെ, ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാനായി ചെണ്ടമേളവും അരങ്ങേറി. രുചികരമായ നാടൻ ഭക്ഷ്യ വിരുന്നിന് ശേഷം മത്സരവിജയികൾക്കും പങ്കെടുത്തവർക്കും സ്‌നേഹസമ്മാനങ്ങളും വിതരണം ചെയ്തു. റിയൽറ്റർ ഹംദി അബ്ബാസ് ചോല, ഗോപിനാഥൻ പൊന്മനാടിയിൽ (രുദ്രാക്ഷ രത്‌ന) തുടങ്ങിയവരായിരുന്നു മുഖ്യ പ്രായോജകർ.
തൃശൂരിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ പെരുമ നിലനിർത്തുന്നതിനും സൗഹാർദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും സ്‌നേഹസന്ദേശങ്ങൾ പടർത്തുന്നതിനും തൃശൂർ ഗഡീസ് കൂട്ടായ്മ പ്രതിജ്ഞാബദ്ധരാണെന്ന് സംഘാടകർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്