കാനഡയിലുടനീളം വാടക വർദ്ധിക്കുന്നു; റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത് ഇങ്ങനെ 

AUGUST 8, 2024, 5:26 AM

കാനഡയിലുട നീളം വീട്ടുവാടക വർദ്ധിക്കുന്നതായി റിപ്പോർട്ട്. എന്നാൽ കഴിഞ്ഞ 2½ വർഷത്തിനിടയിലെ ഏറ്റവും മന്ദഗതിയിലാണ് വാടക വർദ്ധിക്കുന്നത് എന്നാണ് റെൻന്റൽ ഡോട്ട് സിഎയും അർബനേഷനും  ബുധനാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

ദേശീയ വാടക റിപ്പോർട്ട് ഡാറ്റ പ്രകാരം എല്ലാ റസിഡൻഷ്യൽ പ്രോപ്പർട്ടി തരങ്ങൾക്കും വാടക ചോദിക്കുന്നത് ജൂലൈയിൽ ശരാശരി 2,201 ഡോളറാണ് എന്നാണ് റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്. അതായത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 5.9 ശതമാനം വർധന. റെൻന്റൽ ഡോട്ട് സിഎ നെറ്റ്‌വർക്ക് ഓഫ് ഇൻ്റർനെറ്റ് ലിസ്റ്റിംഗ് സേവനങ്ങളിൽ (ILS) നിന്ന് പുതുതായി ലിസ്റ്റുചെയ്ത യൂണിറ്റുകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ വിവരങ്ങൾ.

കഴിഞ്ഞ 31 മാസത്തെ ഏറ്റവും മന്ദഗതിയിലുള്ള വർധനയാണ് കാണിക്കുന്നത്. എന്നിരുന്നാലും, ചില വിപണികൾ ഇപ്പോഴും കഴിഞ്ഞ വർഷത്തേക്കാൾ വലിയ കുതിച്ചുചാട്ടം കാണുന്നു, മറ്റുള്ളവയിൽ ചില ഇടിവുകളും കാണുന്നു എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.

vachakam
vachakam
vachakam

"ഞങ്ങൾ കാണുന്നത് അനുസരിച്ചു ഏറ്റവും താങ്ങാനാവുന്ന വാടകയുള്ള പ്രവിശ്യകളിലാണ് വാടകകൾ അതിവേഗം ഉയരുന്നത്," എന്നാണ് റെൻന്റൽ ഡോട്ട് സിഎയിലെ കമ്മ്യൂണിക്കേഷൻസ് അസോസിയേറ്റ് ഡയറക്ടർ ജിയാകോമോ ലഡാസ് പറയുന്നത്. ഇതിനു വിപരീതമായി, ഒൻ്റാറിയോയും ബ്രിട്ടീഷ് കൊളംബിയയും മാത്രമാണ് വർഷം തോറും വാടകയിൽ കുറവ് കണ്ട രണ്ട് പ്രവിശ്യകൾ എന്നും ലഡാസ് പറഞ്ഞു.

വാൻകൂവറിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വാടകയിൽ ഏഴ് ശതമാനം കുറവുണ്ടായി. മറുവശത്ത്, ഹാലിഫാക്‌സിന് 18.2 ശതമാനം വർധനയുണ്ടായി, സസ്‌കറ്റൂൺ, എഡ്‌മൻ്റൺ, റെജീന തുടങ്ങിയ പ്രെയറി നഗരങ്ങളും ഇരട്ട അക്ക നേട്ടമുണ്ടാക്കി.  കാൽഗറിക്ക് ചുറ്റുമുള്ള ചെറിയ വിപണികളും ഉയർന്നു തുടങ്ങിയിട്ടുണ്ട് എന്ന് റിപ്പോർട്ടിൽ നിന്നും വ്യക്തമാകുന്നു.

രാജ്യത്ത് ഏറ്റവും വേഗത്തിൽ വളരുന്ന വാടക നിരക്കുകൾ സസ്‌കാച്ചെവനിൽ ആണ്, കോണ്‌ഡോമിനിയം അപ്പാർട്ട്‌മെൻ്റുകളുടെ വാർഷിക നിരക്കിൽ 22.2 ശതമാനമാണ് വളർച്ച കാണിക്കുന്നത്. എന്നാൽ കാനഡയിലുടനീളമുള്ള ശരാശരി വാടക ഇപ്പോഴും സസ്‌കാച്ചെവാനിലുള്ളതിനേക്കാൾ 38 ശതമാനം കൂടുതലാണ്.

vachakam
vachakam
vachakam

"ഞങ്ങൾ ആൽബർട്ടയിലും അറ്റ്ലാൻ്റിക് കാനഡയിലും ഇതേ കാര്യങ്ങൾ കാണുന്നു. വർഷാവർഷം 15 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്, ഉദാഹരണത്തിന് ബ്രിട്ടീഷ് കൊളംബിയ പോലുള്ള ഒരു പ്രദേശത്ത് രണ്ട് ശതമാനം കുറഞ്ഞു," എന്നും അദ്ദേഹം പറഞ്ഞു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam