കാനഡ റെയിൽ പണിമുടക്ക്; വിതരണ ശൃംഖലയെ ബാധിച്ചേക്കും 

AUGUST 22, 2024, 8:18 AM

ഒട്ടാവ: കാനഡയിലെ റെയിൽ പണിമുടക്ക് വിതരണ ശൃംഖലയെയും വിലയെയും ബാധിച്ചേക്കും. ഇത് യുഎസിലെയും കാനഡയിലെയും വിതരണ ശൃംഖലയെ തടസ്സപ്പെടുത്തിയേക്കുമെന്നാണ് റിപോർട്ടുകൾ.

കനേഡിയൻ പസഫിക് കൻസാസ് സിറ്റിയും കനേഡിയൻ നാഷണൽ റെയിൽവേയും തൊഴിലാളികളുമായി തൊഴിൽ കരാറിൽ എത്തിയില്ലെങ്കിൽ വ്യാഴാഴ്ച അർദ്ധരാത്രിക്ക് ശേഷം ഏകദേശം 9,300 റെയിൽ തൊഴിലാളികൾ  പണിമുടക്കിനൊരുങ്ങുകയാണ്. 

വേതനം, ഷിഫ്റ്റ് ഷെഡ്യൂളിംഗ്, തൊഴിലാളികളുടെ വിശ്രമ സമയം  എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്  റെയിൽവേ തൊഴിലാളികൾ ഉയർത്തുന്നത്. പണിമുടക്ക്  തടയുന്നതിനായി പ്രവർത്തിക്കുന്നത് തുടരാൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ബുധനാഴ്ച റെയിൽ കമ്പനികളോടും ടീംസ്റ്റേഴ്സ് യൂണിയനോടും അഭ്യർത്ഥിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

പണിമുടക്ക് യുഎസിലെയും കാനഡയിലെയും  സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുകയും പണപ്പെരുപ്പം കുതിച്ചുയരാൻ കാരണമാവുകയും ചെയ്യും. നശിക്കുന്ന ഭക്ഷണങ്ങളും അപകടകരമായ വസ്തുക്കളും പോലെയുള്ള ചില സാധനങ്ങളുടെ റെയിൽ കയറ്റുമതി ഇതിനകം നിർത്തിയിട്ടുണ്ട്. റെയിൽവേ അസോസിയേഷൻ ഓഫ് കാനഡയുടെ കണക്കനുസരിച്ച് രണ്ട് റെയിൽറോഡുകളും പ്രതിദിനം 1 ബില്യൺ ഡോളർ ചരക്കാണ്  കൊണ്ടുപോകുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam