ടൊറന്റോ: കാനഡയിലെ എഡ്മോഷനില്‍ ഹിന്ദുക്ഷേത്രം തകർത്തു. ബാപ്സ് സ്വാമി നാരായണ്‍ ക്ഷേത്രത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ചുമരുകളില്‍ ഗ്രാഫിറ്റി ഉപയോഗിച്ച് പെയിന്റ് ചെയ്തിട്ടുമുണ്ട്.
സംഭവത്തില്‍ പ്രതിഷേധമറിയിച്ച് വിശ്വഹിന്ദു പരിഷത് രംഗത്തെത്തി. തീവ്ര ആശയങ്ങള്‍ കാനഡയില്‍ വർധിക്കുന്നതിനെതിരെ സർക്കാർ നടപടിയെടുക്കണമെന്ന് വി.എച്ച്.പി ആവശ്യപ്പെട്ടു.
ഇതാദ്യമായല്ല കാനഡയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കെതിരെ അക്രമങ്ങള്‍ ഉണ്ടാവുന്നത്. ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് ശേഷമാണ് കാനഡയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വർധിച്ചത്. നിജ്ജാർ വധത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് കാനഡ ആരോപിച്ചിരുന്നു.
കാനഡയിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ വർധിച്ചുവരുന്ന അക്രമങ്ങളെ എംപി ചന്ദ്ര ആര്യ കുറ്റപ്പെടുത്തി. ഗ്രേറ്റർ ടൊറൻ്റോയിലും ബ്രിട്ടീഷ് കൊളംബിയയിലും ക്ഷേത്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചുവരികയാണ്. ഖാലിസ്ഥാൻ വിഘടനവാദികളാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
ആക്രമണങ്ങളില്‍ ഹിന്ദുക്കള്‍ ആശങ്കയിലാണ് ഇതിനെതിരെ കനേഡിയൻ അന്വേഷണ ഏജൻസികള്‍ എത്രയും പെട്ടെന്ന് നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്