ഒട്ടാവ: കനേഡിയന്‍ പാര്‍ലമെന്റിലെ മൂന്നാമത് ഓണാഘോഷത്തിലെ സജീവ സാന്നിധ്യമായി ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണി. ഫൊക്കാന എന്ന സംഘടന എങ്ങനെ അമേരിക്കയിലെയും കാനഡയിലെയും മലയാളി സമൂഹത്തിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കുന്നു എന്ന് കൃത്യമായി വിശദീകരിച്ചതിലൂടെ അദ്ദേഹം ഏവരുടെയും ശ്രദ്ധ ആകര്‍ഷിച്ചു.
അമേരിക്കയിലും കാനഡയിലും അനുദിനം വര്‍ധിച്ചു വരുന്ന മലയാളി സമൂഹത്തിന്റെ ഉന്നമനത്തില്‍ ഫൊക്കാന ചെലുത്തുന്ന സ്വാധീനം സ്വാഗതാര്‍ഹമാണ്. സെപ്റ്റംബര്‍ 18 ബുധനാഴ്ച ഓട്ടവയിലെ സര്‍ ജോണ്‍ എ മക്‌ഡോണള്‍ഡ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യ അതിഥിയായിരുന്ന, മലയാളി കുടുബ വേരുള്ള യൂക്കോണ്‍ പ്രീമിയര്‍ രഞ്ജ് പിള്ള അഭിപ്രായപ്പെട്ടു.
ഫെഡറല്‍ മിനിസ്റ്റര്‍ കമല്‍ ഖേര, കണ്‍സര്‍വ്വേറ്റീവ് പാര്‍ട്ടി ഡപ്യൂട്ടി ലീഡര്‍ റ്റിം ഉപാല്‍, പാര്‍ലമെന്റ് അംഗങ്ങളായ ജസ്രാജ് ഡിലോണ്‍, ഡാന്‍ മ്യൂസ്, ഷൂവ് മജുംന്താര്‍, ലാറി ബ്രോക്ക്, ആനാ റോബേര്‍ട്ട്‌സ്, ആര്യ ചന്ദ്ര, ഗാര്‍നറ്റ് ജെനുയിസ്, ടോണി ബാള്‍ഡിനെലി എന്നിവര്‍ ആയിരുന്നു വര്‍ണാഭമായ ഓണാഘോഷത്തില്‍ പങ്കെടുത്ത മറ്റു പ്രമുഖര്‍.
മലയാളികളുടെ തനിമയും പാരമ്പര്യവും ഒട്ടും ചോര്‍ന്നു പോകാതെ മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ പാകത്തിലാണ് ഓണാഘോഷം സങ്കടിപ്പിച്ചത്. ഫൊക്കാന പ്രസിഡന്റ് എന്ന നിലയില്‍ സജിമോന്‍ ആന്റണി പരിപാടിയുടെ സംഘാടകരെ അഭിനന്ദിച്ചു. ഓണാഘോഷം ഊഷ്മളമായ രീതിയില്‍ ആഘോഷിക്കാന്‍ അവസരമൊരുക്കിയ, പരിപാടിയുടെ ഹോസ്റ്റ് ആയിരുന്ന പാര്‍ലമെന്റ് അംഗം മൈക്കിള്‍ ബാരാട്ടിനോടുള്ള ഫൊക്കാനയുടെ സ്‌നേഹാദരം അറിയിക്കാന്‍ പ്രസിഡന്റ് സജിമോന്‍ ആന്റണി മറന്നില്ല.
കാനഡയിലെ വിവിധ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലെ പാര്‍ലമെന്റ് അംഗങ്ങള്‍ പങ്കെടുത്ത ചടങ്ങില്‍ ഫൊക്കാന മാതൃകാപരമായ പ്രവര്‍ത്തനം ആണ് കാഴ്ച്ച വയ്ക്കുന്നത് എന്ന് പല പ്രമുഖരും അഭിപ്രായപ്പെടുകയുണ്ടായി. കാനഡയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സംഘടനകളുടെ പ്രതിനിധികള്‍ ഉള്‍പ്പടെ എഴുനൂറോളം ആളുകളാണ് ആഘോഷത്തില്‍ പങ്കെടുത്തത്.
ട്രിനിറ്റി ഗ്രൂപ്പ് ആയിരുന്നു ഓണാഘോഷത്തിന്റെ ഗ്രാന്റ് സ്‌പോണ്‍സര്‍. ബിജു ജോര്‍ജ് ചെയര്‍മാനും, റാം മതിലകത്ത് കണ്‍വീനറും, രേഖാ സുധീഷ് ഇവന്റ് കോഡിനേറ്ററും, സതീഷ് ഗോപാലന്‍, ടോമി കോക്കാടന്‍ എന്നിവര്‍ കോ-ചെയറും, സുധീഷ് പണിക്കര്‍ ഹോസ്പിറ്റാലിറ്റി ഓപ്പറേഷന്‍സ് കോഡിനേറ്ററും, പ്രവീണ്‍ വര്‍ക്കി കമ്മ്യൂണിറ്റി ഔട്ട്‌റീച്ച് കോര്‍ഡിനേറ്ററും ആയ സംഘാടക സമിതി ആണ് ഓണാഘോഷത്തിന് നേതൃത്വം നല്‍കിയത്.
ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് ചെയര്‍ ജോജി തോമസിന്റെ സാനിധ്യവും പ്രേത്യകം ശ്രദ്ധിക്കപ്പെട്ടു. ബിജു ജോര്‍ജ് ചെയര്‍മാനായി പ്രവര്‍ത്തിച്ച ഈ ഓണാഘോഷം മലയാളി തനിമ വിളിച്ചോതുന്നതിനൊപ്പം ബിജു ജോര്‍ജിന്റെ നേതൃത്വപാടവം എടുത്തുകാട്ടിയ ഓണാഘോഷം കൂടിയായിരുന്നു.
സരൂപ അനില്‍ (ഫൊക്കന ന്യൂ ടീം )
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്