ഒട്ടാവ: കാനഡയില്‍ നിന്നും മോഷണം പോയ വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ ഫോട്ടോ ഇറ്റലിയില്‍ കണ്ടെത്തി. 1941-ല്‍ പകര്‍ത്തിയ ചര്‍ച്ചിലിന്റെ ഫോട്ടോ ഒട്ടാവയിലെ ഒരു ഹോട്ടലില്‍ നിന്ന് കാണാതാവുകയും പകരം വ്യാജം ഫോട്ടോ പതിപ്പിക്കുകയും ചെയ്യുകയായിരുന്നു. ആ ചിത്രമാണ് ഇപ്പോള്‍ ഇറ്റലിയില്‍ നിന്ന് കണ്ടെത്തിയിരിക്കുന്നത്.
കാനഡയുടെ പാര്‍ലമെന്റില്‍ ചര്‍ച്ചില്‍ യുദ്ധകാല പ്രസംഗം നടത്തിയതിന് തൊട്ടുപിന്നാലെ യൂസഫ് കര്‍ഷ് എടുത്ത ഫോട്ടോയാണ് 'ഗര്‍ജ്ജിക്കുന്ന സിംഹം' എന്നറിയപ്പെടുന്ന ഈ മോഷണം പോയ ചിത്രം. ബുധനാഴ്ച, ഇറ്റലിയിലെ ജെനോവയില്‍ ഒരു വ്യക്തിയുടെ കൈവശം ഈ ഛായാചിത്രം കണ്ടെത്തിയതായി ഒട്ടാവ പൊലീസ് അറിയിച്ചു. അത് മോഷ്ടിക്കപ്പെട്ടതായി അറിയാതെ പണംകൊടുത്ത് വാങ്ങിച്ചതായിരുന്നു അയാള്‍. മോഷണവും അനധികൃത വില്‍പ്പനയുമായി ബന്ധപ്പെട്ട് ഒന്റാറിയോയിലെ പൊവാസനില്‍ നിന്നുള്ള ഒരാളെ അറസ്റ്റ് ചെയ്തതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്