ഒട്ടാവ: കാനഡയെ ഖാലിസ്ഥാനി ഭീകരര്‍ മലിനമാക്കിയെന്ന് ഇന്ത്യന്‍ വംശജനായ കനേഡിയന്‍ എംപി ചന്ദ്ര ആര്യ. രാജ്യത്ത് ലഭിക്കുന്ന സ്വാതന്ത്ര്യത്തെ ഖാലിസ്ഥാനികള്‍ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. കാനഡയിലെ നേപ്പിയണില്‍ നിന്നുള്ള എംപിയാണ് ഇന്ത്യന്‍ വംശജനായ ചന്ദ്ര ആര്യ. പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടി അംഗമാണ് അദ്ദേഹം.
എഡ്‌മോന്റണിലുള്ള ഹിന്ദു ക്ഷേത്രം ഖാലിസ്ഥാന്‍ അനുകൂലികള്‍ തകര്‍ത്തതിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കാനഡയില്‍ വര്‍ദ്ധിച്ചുവരുന്ന ഹിന്ദുഫോബിയയാണ് ബാപ്‌സ് സ്വാമിനാരായണ്‍ മന്ദിര്‍ തകര്‍ക്കപ്പെടാന്‍ കാരണമെന്ന് എംപി ചൂണ്ടിക്കാട്ടി. ആല്‍ബെര്‍ട്ടാ സ്റ്റേറ്റിലെ എഡ്‌മോന്റണില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം നടന്നത്. ഇന്ത്യാ വിരുദ്ധ ചുവരെഴുത്തുകളോടെയായിരുന്നു ഖാലിസ്ഥാനികളുടെ ആക്രമണം. സംഭവത്തെ ചന്ദ്ര ആര്യ അപലപിച്ചതോടെ ഭീഷണിയുമായി ഖാലിസ്ഥാന്‍ ഭീകരര്‍ ഗുര്‍പത്വന്ത് സിംഗ് പന്നൂന്‍ രംഗത്ത് വന്നു.
ചന്ദ്ര ആര്യ അടക്കമുള്ള കനേഡിയന്‍ ഹിന്ദുക്കള്‍ ഇന്ത്യയിലേക്ക് മടങ്ങി പോകണമെന്നാണ് പന്നൂന്‍ ആവശ്യപ്പെട്ടത്. ഇതിന്റെ വീഡിയോ സന്ദേശം എക്‌സിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ കാനഡയാണ് തങ്ങളുടെ ഭൂമിയെന്ന് ചന്ദ്ര ആര്യ മറുപടി നല്‍കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്