ടൊറന്റോ: കാനഡയിലെ ജനനനിരക്ക് എക്കാലത്തെയും താഴ്ന്ന നിലയിൽ. കാനഡയുടെ ഫെർട്ടിലിറ്റി നിരക്ക് എക്കാലത്തെയും താഴ്ന്ന നിരക്കിലാണെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ബ്രിട്ടീഷ് കൊളംബിയയിലാണ് ജനനനിരക്ക് ഏറ്റവും കുറവ്. അതായത് മിക്ക സ്ത്രീകളും ഒരു കുഞ്ഞ് എന്ന പ്രവണതയിലേക്ക് മാറുകയാണ്.
മൊത്തം ഫെർട്ടിലിറ്റി നിരക്ക് കാനഡയിലും മറ്റ് പ്രവശ്യകളിലും താഴ്ന്ന നിലയിലെത്തി. കനേഡിയൻ ശരാശരിയേക്കാൾ താഴെയാണ് ഒൻ്റാറിയോ (1.22), നാല് അറ്റ്ലാൻ്റിക് പ്രവിശ്യകൾ - ന്യൂ ബ്രൺസ്വിക്ക് (1.24), പി.ഇ.ഐ. (1.16), ന്യൂഫൗണ്ട്‌ലാൻഡും ലാബ്രഡോറും (1.08), നോവ സ്കോട്ടിയ (1.05) - യുക്കോൺ (1.01) എന്നിവിടങ്ങളിൽ.
2023ൽ മാസം തികയാതെയുള്ള ജനനനിരക്ക്, 8.3 ശതമാനം വർധിച്ചു. കഴിഞ്ഞ 50 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇതെന്നും ഏജൻസി കൂട്ടിച്ചേർത്തു. 2023-ൽ പുതിയ അമ്മമാരിൽ 26.5 ശതമാനവും 35 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരായിരുന്നു, 1993-ൽ ഇത് 10.7 ശതമാനമായിരുന്നു. 2023-ൽ പ്രസവത്തിൻ്റെ ശരാശരി പ്രായം 31.7 വയസ്സായിരുന്നു.
ജി 7 പങ്കാളികളായ ഇറ്റലിയും (1.25) ജപ്പാനും (1.2) ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കുള്ള ദക്ഷിണ കൊറിയയും (.72), 1980-കളിൽ ഒറ്റക്കുട്ടി നയം ഏർപ്പെടുത്തിയ ചൈന പോലും ഇപ്പോൾ കുറഞ്ഞുവരുന്ന ജനസംഖ്യ കൊണ്ട് പൊറുതിമുട്ടുകയാണ്.
കാനഡയിൽ മാത്രമല്ല, മറ്റ് സാമ്പത്തികമായി വികസിത രാജ്യങ്ങളിലും ഫെർട്ടിലിറ്റി നിരക്ക് കുറയുന്നതിന് പിന്നിൽ നിരവധി കാരണങ്ങളുണ്ട്. സ്ത്രീകൾ കരിയറിന് മുൻഗണന നൽകുന്നതാണ് പ്രധാന കാരണം. അതോടൊപ്പം ജീവിതച്ചെലവ്, ഭവന ചെലവ്, എന്നിവയും പ്രധാന ആശങ്കയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്