ഒട്ടാവ: ലെബനനിലെ സംഘർഷത്തിൽ ദുരിതമനുഭവിക്കുന്ന സാധാരണക്കാരെ സഹായിക്കാൻ കാനഡ 15 മില്യൺ ഡോളർ സഹായം നൽകുമെന്ന് കനേഡിയൻ വിദേശകാര്യ മന്ത്രാലയം ബുധനാഴ്ച അറിയിച്ചു.
"ലെബനനിലെ പ്രതിസന്ധി അതിവേഗം വർദ്ധിക്കുന്നതിൽ കാനഡ വളരെയധികം ആശങ്കാകുലരാണ്. ലെബനൻ ജനതയ്ക്ക് ആവശ്യമായ സഹായം എത്തിക്കുന്നതിന് കാനഡ ഉണ്ടെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു" വിദേശകാര്യ മന്ത്രി മെലാനി ജോളി പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം ഹിസ്ബുള്ളയെ പുറത്താക്കിയില്ലെങ്കിൽ ലെബനന് ഗാസയുടെ അവസ്ഥയായിരിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയിരുന്നു. ഹിസ്ബുള്ളയില്‍ നിന്ന് നിങ്ങളുടെ രാജ്യത്തെ മോചിപ്പിച്ചാല്‍ മാത്രമെ ഈ യുദ്ധം അവസാനിക്കുകയുള്ളൂ എന്ന് നെതന്യാഹു ലെബനൻ ജനതയ്ക്കായുള്ള വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
ലെബനനില്‍ നടക്കുന്ന സംഘർഷത്തിന്റെ പ്രത്യാഘാതം ദുരന്തസമാനമാണെന്നാണ് ഐക്യരാഷ്ട്ര സഭയുടെ സമാധാനപാലന സേനയുടെ തലവൻ പറയുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ 12 ലക്ഷം പേരാണ് പലായനം ചെയ്തതെന്നും ലെബനൻ സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്