ടൊറൻ്റോയിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടയാളുടെ പൗരത്വം റദ്ദാക്കാൻ കാനഡ 

AUGUST 15, 2024, 5:52 AM

ഒട്ടാവ: ടൊറൻ്റോയിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടയാളുടെ പൗരത്വം റദ്ദാക്കാൻ കനേഡിയൻ സർക്കാർ ആലോചിക്കുന്നു. ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിന് വേണ്ടി ആക്രമണം ആസൂത്രണം ചെയ്തതിന് പിതാവിനെയും മകനെയും അറസ്റ്റ് ചെയ്തതായി കനേഡിയൻ പോലീസ് കഴിഞ്ഞ മാസം പറഞ്ഞിരുന്നു.

 “അടുത്ത നടപടി സ്വീകരിക്കാൻ പോകുന്നു, പ്രതിയുടെ  പൗരത്വം റദ്ദാക്കണമോ എന്ന് പരിശോധിക്കുന്നതിനുള്ള തെളിവുകൾ സഹിതം പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിക്കുകയാണ്''- ബുധനാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിച്ച ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ പറഞ്ഞു. 

അഹമ്മദ് എൽദിദി (62), മകൻ മൊസ്തഫ എൽദിദി (26) എന്നിവർക്കെതിരെ ഭീകരവാദം, കൊലപാതകത്തിന് ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ആയുധങ്ങൾ കൈവശം വച്ചതിനും കുറ്റങ്ങൾ ചുമത്തിയിട്ടുണ്ടെന്നും റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് പറഞ്ഞു.

vachakam
vachakam
vachakam

പിതാവ് കനേഡിയൻ സ്വദേശിയാണെന്നും 2015ൽ രാജ്യത്തിന് പുറത്ത് ക്രൂരമായ ആക്രമണം നടത്തിയതായും അധികൃതർ പറഞ്ഞു. ഇയാളുടെ മകന് കാനഡയിൽ പൗരത്വമില്ലെന്ന് പോലീസ് പറയുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam