ഒട്ടാവ: ബലൂചിസ്ഥാന്‍ വിമോചന പോരാളി കരിമ ബലോചിന്റെ കൊലപാതകത്തില്‍ പാകിസ്ഥാനെതിരെ കാനഡ എന്ത് നടപടിയെടുത്തെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്ക് കത്തയച്ച് ബലൂച്ച് ഹുമന്‍ റൈറ്റ്‌സ് കൗണ്‍സില്‍ ഓഫ് കാനഡ രംഗത്ത്.
കാനഡയിലെ സംഭവങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി കാനഡയിലെ ഹിന്ദു സിഖ് യൂണിറ്റി ഫോറം രംഗത്ത് എത്തി. ഇരു സമുദായങ്ങള്‍ക്കുമിടയിലെ ഐക്യം തകര്‍ക്കാനുള്ള സ്ഥാപിത താല്പര്യക്കാരുടെ നീക്കം തിരിച്ചറിയണമെന്നും ഹിന്ദു സിഖ് യൂണിറ്റി ഫോറം ആവശ്യപ്പെട്ടു.
അതെ സമയം ഇന്ത്യയുടെ കടുത്ത നടപടികള്‍ക്ക് ശേഷം കാനഡയിലെ ഖാലിസ്താന്‍ പിന്തുണ കുറഞ്ഞു എന്നാണ് രഹസ്യന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍.
കഴിഞ്ഞദിവസം ഇന്ത്യന്‍ നായ തന്ത്ര കാര്യാലയങ്ങള്‍ക്ക് മുന്നില്‍ ഖാലി സ് താന്‍ സംഘടനകള്‍ പ്രഖ്യാപിച്ച പ്രതിഷേധത്തിന്, നാമമാത്രമായ പങ്കാളിത്തം മാത്രമാണ് ഉണ്ടായതെന്നും, നയതന്ത്ര നടപടികളും, റെയ് ഡും ഖാലി സ് താന്‍ അനുകൂലികളെ ഭയപ്പെടുത്തിയിട്ടുണ്ട് എന്നുമാണ് ഏജന്‍സികളുടെ വിലയിരുത്തല്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്