ടുട്ടന്‍ഖാമന്റെ ശവകുടീരത്തില്‍ ഒളിച്ചിരുന്ന ആ രഹസ്യവും പുറത്തായി

SEPTEMBER 27, 2022, 7:34 PM

ടുട്ടന്‍ഖാമന്‍ എന്ന ഈജിപ്ഷ്യന്‍ രാജാവിന്റെ ശവകുടീരമാണ് ഇതുവരെയുള്ള ഏറ്റവും പ്രശസ്തമായ പുരാവസ്തു കണ്ടെത്തലുകളില്‍ ഒന്ന്. 1922 -ല്‍ ഈജിപ്തിലെ താഴ്‌വരയില്‍ നിന്ന് കുഴിച്ചെടുത്ത ഈ ശവകുടീരം ഇപ്പോഴും ഗവേഷകരെ ആകര്‍ഷിച്ചുകൊണ്ടിരിക്കുകയാണ്. അടുത്തിടെ, ഈജിപ്‌തോളജിസ്റ്റുകളുടെ അഭിപ്രായത്തില്‍, നെഫെര്‍റ്റിറ്റി രാജ്ഞിയെ അവളുടെ രണ്ടാനച്ഛന്റെ വിശ്രമസ്ഥലത്തോട് ചേര്‍ന്നുള്ള അതേ സ്ഥലത്താണ് സംസ്‌കരിച്ചത് എന്ന പഴയ സിദ്ധാന്തത്തെ പിന്തുണയ്ക്കുന്ന മറഞ്ഞിരിക്കുന്ന ചിത്രങ്ങള്‍ ശവകുടീരത്തിനുള്ളില്‍ കണ്ടെത്തിയതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ബ്രിട്ടീഷ് പുരാവസ്തു ഗവേഷകനായ ഹോവാര്‍ഡ് കാര്‍ട്ടര്‍ 1922ലാണ് 3,300 വര്‍ഷം പഴക്കമുള്ള ടുട്ടന്‍ഖാമുന്‍ രാജാവിന്റെ ശ്മശാന അറ കണ്ടെത്തിയത്. ഈജിപ്ഷ്യന്‍ ഫറവോ ആയിരുന്ന ടുട്ടന്‍ഖാമന്റെ 3000 വര്‍ഷം പഴക്കമുള്ള ശവകുടീരത്തില്‍ ഒരു രഹസ്യ അറ ഒളിഞ്ഞിരിപ്പുള്ളതായി ഏറെക്കാലമായി വിശ്വസിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇടക്കാലത്ത് ഇത്തരത്തില്‍ ഒരു അറ ഇല്ല എന്ന വാദം ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍, അപ്പോഴെല്ലാം ഈ വാദത്തെ എതിര്‍ത്തത് ബ്രിട്ടീഷ് മ്യൂസിയത്തിന്റെ ഈജിപ്ഷ്യന്‍ പുരാവസ്തു വകുപ്പിലെ മുന്‍ ക്യൂറേറ്ററായ നിക്കോളാസ് റീവ്‌സ് ആയിരുന്നു. ഇപ്പോഴും അദ്ദേഹം തന്റെ വാദഗതികളില്‍ തുടരുകയാണ്.

ടുട്ടന്‍ഖാമന്‍ രാജാവിനെ അദ്ദേഹത്തിന്റെ ഫറവോനിക് പിന്‍ഗാമിയായ ആയ് അടക്കം ചെയ്യുന്നത് ചിത്രീകരിക്കുന്ന പെയിന്റിംഗ് നെഫെര്‍ട്ടിറ്റി രാജ്ഞിയുടെ ശവകുടീരത്തിന് മുകളില്‍ കണ്ടെത്തിയതായി ബ്രിട്ടീഷ് മ്യൂസിയത്തിന്റെ ഈജിപ്ഷ്യന്‍ പുരാവസ്തു വകുപ്പിലെ മുന്‍ ക്യൂറേറ്ററായ നിക്കോളാസ് റീവ്‌സ് പറയുന്നു. 

vachakam
vachakam
vachakam

ടുട്ടന്‍ഖാമന്‍ രാജാവ് തന്റെ മുന്‍ഗാമിയായ അഖെനാറ്റെന്‍ രാജാവിന്റെ ഭാര്യ നെഫെര്‍റ്റിറ്റിയെ അടക്കം ചെയ്യുന്ന പെയിന്റിംഗും കണ്ടെത്തിയതായി റീവ്‌സ് വ്യക്തമാക്കുന്നു. ടുട്ടന്‍ഖാമന്‍ രാജാവ് ചെറുപ്പത്തില്‍ തന്നെ അപ്രതീക്ഷിതമായി മരിച്ചെന്നും തിടുക്കത്തില്‍ സംസ്‌കരിക്കേണ്ടി വന്നെന്നുമാണ് റീവ്‌സ് വിശ്വസിക്കുന്നത്. പിന്നീട്, രാജാവിന്റെ കുക്കു രാജകുമാരനെ സംസ്‌കരിക്കാന്‍ ശവകുടീരം തുറന്നതായി അദ്ദേഹം പറഞ്ഞു. 

അടുത്തകാലത്തെ സൂചനകള്‍ അനുസരിച്ച് ടുട്ടന്‍ഖാമന്റെ ശവകുടീരം നെഫെര്‍ട്ടിറ്റിക്കായി തയ്യാറാക്കിയ ഒരു വലിയ ശവകുടീരത്തിന്റെ പുറം ഭാഗം മാത്രമായിരിക്കുമെന്നാണ് അദ്ദേഹം വാദിക്കുന്നത്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam