കാരന്തൂർ: ജാമിഅ മർകസ് കലാ വൈജ്ഞാനിക പ്രഘോഷമായ ഖാഫ് ഏഴാമത് എഡിഷൻ സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് ലോഞ്ചിംഗ് നിർവ്വഹിച്ചു.
'ഡീ കോഡിങ്ങ് കൾച്ചറൽ അൽഗോരിത' എന്ന തീമിൽ ഡിജിറ്റൽ സാങ്കേതിക കാലത്തെ സാംസ്‌കാരിക മ്യൂല്യങ്ങളുടെ വീണ്ടെടുപ്പ് പ്രമേയമാക്കിയാണ് ഖാഫ് സംവിധാനിച്ചിട്ടുള്ളത്.
ഫിഖ്ഹ് കൊളോക്വിയം, മാസ്റ്റർ പ്ലാൻ, ഇൻസൈറ്റ്, ടാലന്റ് ടെസ്റ്റ്, വിഷ്വൽ സ്റ്റോറി, ഡാറ്റാ ചാലഞ്ച് തുടങ്ങി 150 ലേറെ മത്സരങ്ങളും അക്കാദമിക് മീറ്റപ്പുകളും പരിപാടിയിൽ നടക്കും.
ജാമിഅ മർകസിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി പഠിക്കുന്ന ആയിരത്തിലധികം വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുക്കും.
ഡിസംബർ അവസാന വാരം നടക്കുന്ന ഖാഫ് ലൈവ് ഫെസ്റ്റിവൽ ജാമിഅ മർകസ് ഇഹ്‌യാഉസ്സുന്ന സ്റ്റുഡൻ്‌സ് യൂണിയൻ നാൽപതാം വാർഷികാഘോഷം 'ചാലീസ് ചാന്ദ് 'സമാപന വേദിയുമാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്