കൊച്ചി: പുതിയ സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഇന്ത്യ, ഗള്‍ഫ്, തെക്കന്‍ ഏഷ്യ എന്നിവിടങ്ങളിലായി 51 ഇടങ്ങളിലേക്കാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സേവനം വിപുലപ്പെടുത്തിയിരിക്കുന്നത്. കൊച്ചിയില്‍ നിന്നും ഭുവനേശ്വറിലേക്കുള്ള പുതിയ സര്‍വീസ് ജനുവരി മൂന്നിന് ആരംഭിക്കും. കൊച്ചി-തിരുവനന്തപുരം റൂട്ടിലും എയര്‍ ഇന്ത്യ എക്‌സ്പ്രസ് പുതിയ വിമാന സര്‍വീസിന് തുടക്കമിട്ടിട്ടുണ്ട്.
ഡിസംബര്‍ 20 മുതല്‍ ബാങ്കോക്കിലേക്കും പുതിയ വിമാന സര്‍വീസ് ആരംഭിക്കും. പുനെ, സൂറത്ത് എന്നിവിടങ്ങളില്‍ നിന്നാണ് ബാങ്കോക്കിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്