തൃശൂർ: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കേരള കലാമണ്ഡലത്തിൽ കൂട്ട പിരിച്ചുവിടൽ. കേരള കലാമണ്ഡലത്തിലെ എല്ലാ താത്കാലിക ജീവനക്കാരെയും പിരിച്ചുവിട്ടു.
അധ്യാപകർ മുതൽ സുരക്ഷാ ഉദ്യോഗസ്ഥർ വരെയുള്ള 120 താത്കാലിക ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ഡിസംബർ ഒന്ന് മുതൽ ഒരു ജീവനക്കാരനും ജോലിക്ക് വരേണ്ടതില്ലെന്ന് വ്യക്തമാക്കിയാണ് കേരള കലാമണ്ഡലം വൈസ് ചാൻസലർ പിരിച്ചുവിടൽ ഉത്തരവിറക്കിയത്.
കേരള കലാമണ്ഡലം കൽപിത സർവകലാശാലയിൽ വിവിധ തസ്‌തികകളിൽ ജീവനക്കാരുടെ ഒഴിവ് നികത്താത്തത് മൂലം കലാമണ്ഡലത്തിന്‍റെ സുഗമമായ നടത്തിപ്പിന് വേണ്ടി നിയോഗിക്കപ്പെട്ട താല്‍ക്കാലിക അധ്യാപക - അനധ്യാപക ജീവനക്കാരെ നിയമിച്ചിരുന്നു. എന്നാൽ പദ്ധതിയേതര വിഹിതത്തിൽ നിന്നും ആവശ്യമായ തുക ലഭിക്കാത്തത് മൂലമാണ് നടപടിയെന്നാണ് വിശദീകരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്