തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ ഹാജര്‍ രേഖപ്പെടുത്തുന്നതിനായി ഇനി മുതല്‍ പുസ്തകം ഉണ്ടായിരിക്കില്ല. ബയോമെട്രിക് സംവിധാനം പൂര്‍ണമായും നടപ്പിലാക്കിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം. ഇതു സംബന്ധിച്ച് ഉത്തരവും പുറത്തിറങ്ങി.
'ഗവ. സെക്രട്ടേറിയറ്റില്‍ സ്പാര്‍ക്ക് ബന്ധിത ബയോമെട്രിക് പഞ്ചിംഗ് സംവിധാനം പൂര്‍ണമായും നടപ്പിലാക്കിയ സാഹചര്യത്തില്‍ നിലവില്‍ അതോടൊപ്പം തുടര്‍ന്ന് വരുന്ന ഹാജര്‍ പുസ്തകത്തില്‍ ഹാജര്‍ രേഖപ്പെടുത്തേണ്ട ആവശ്യകത ഇല്ലാത്തതിനാല്‍ സെക്രട്ടേറിയറ്റില്‍ ഹാജര്‍ പുസ്തകം ഒഴിവാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു,' സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.
അതേസമയം ബയോമെട്രിക് പഞ്ചിംഗ് സംവിധാനത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥര്‍ തുടര്‍ന്നും ഹാജര്‍ ബുക്കില്‍ തന്നെ ഹാജര്‍ രേഖപ്പെടുത്തേണ്ടതുണ്ടെന്നും അത് ബന്ധപ്പെട്ട മേലധികാരികള്‍ ഉറപ്പ് വരുത്തേണ്ടതുണ്ടെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്