പത്തനംതിട്ട: ശബരിമലയില്‍ തീര്‍ത്ഥാടകരില്‍ നിന്ന് അമിത കൂലി ആവശ്യപ്പെട്ട നാല് ഡോളി തൊഴിലാളികളെ അറസ്റ്റ് ചെയ്തു.
പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് ആളുകളെ ചുമന്നു കൊണ്ടുപോകുന്ന നാല് ഡോളി തൊഴിലാളികളെയാണ് അറസ്റ്റ് ചെയ്തത്.
ദേവസ്വം ബോര്‍ഡ് നിശ്ചയിച്ചതിനേക്കാള്‍ കൂടുതല്‍ തുക ഡോളി തൊഴിലാളികള്‍ ആവശ്യപ്പെട്ടു എന്നാരോപിച്ച് ശബരിമല തീർത്ഥാടകർ രംഗത്തെത്തുകയായിരുന്നു.
ഭക്തരെ സന്നിധാനത്തില്‍ എത്തിച്ച് ദര്‍ശനം കഴിഞ്ഞു തിരിച്ച് പമ്പയില്‍ എത്തിക്കുന്നതിന് ദേവസ്വം ബോര്‍ഡ് നിശ്ചയിച്ചിരിക്കുന്നത് 7,000 രൂപയാണ്. ഇതില്‍ 500 രൂപ ദേവസ്വം ബോര്‍ഡിന്റെ ഡോളി ഫീസാണ്.
ബാക്കി 6500 രൂപ ചുമട്ടുകാര്‍ക്കുമാണ്. ഡോളി ഒരു വശത്തേയ്ക്ക് മാത്രമാണെങ്കില്‍ 3,500 രൂപയാണ് ദേവസ്വം നിരക്ക്. ഇതില്‍ 250 രൂപ ദേവസ്വം ഫീസാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്