ജാമിഅ മർകസ് സ്റ്റുഡൻ്‌സ് യൂണിയൻ ഇഹ്‌യാഉസ്സുന്നയുടെ നാൽപതാം വാർഷികാഘോഷം 'ചാലീസ് ചാന്ദ് ' കർമ്മപദ്ധതികൾക്ക് പ്രൗഢാരംഭം.
മർകസ് കാമിൽ ഇജ്തിമാ കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ജാമിഅ മർകസ് ചാൻസിലർ സി മുഹമ്മദ് ഫൈസി ലോഞ്ചിംഗ് നിർവ്വഹിച്ചു. മതം, സമൂഹം, സംസ്‌കാരം, സാഹിത്യം, രാഷ്ട്രീയം തുടങ്ങി വ്യത്യസ്ത വിഷയങ്ങൾ ചർച്ച ചെയ്യുന്ന സിവിലൈസേഷൻ മീറ്റ് , സറ്റുഡന്റ്‌സ് കേരള സമ്മിറ്റ് , ഗ്ലോബൽ ഡയലോഗ്, സ്‌കോളേഴ്‌സ് പാർക്ക് തുടങ്ങി നാല്പത് പദ്ധതികളാണ് 'ചാലീസ് ചാന്ദി'ന്റെ ഭാഗമായി നടക്കുക.
വിവിധ സെഷനുകളിലായി ദേശീയഅന്തർദേശീയ പ്രതിനിധികൾ പങ്കെടുക്കും. ഡിസംബർ അവസാന വാരം ജാമിഅ മർകസിൽ പഠിക്കുന്ന വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ആയിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ഏഴാമത് ഖാഫ് കൾച്ചറൽ ഫെസ്റ്റിവലോടെ ചാലീസ് ചാന്ദ് സമാപിക്കും.
ജാമിഅ മർകസ് ഡീൻ ഓഫ് ഇസ്‌ലാമിക് തിയോളജി അബ്ദുള്ള സഖാഫി മലയമ്മ, ജാമിഅ മർകസ് കുല്ലിയ്യ ശരീഅ ലക്ചർ ഹാഫിള് അബൂബക്കർ സഖാഫി, അബ്ദുൽ കരീം ഫൈസി വാവൂർ, ഇഹ്യാഉസുന്ന പ്രസിഡന്റ് സയ്യിദ് മുഅമ്മിൽ ബാഹസൻ, ജനറൽ സെകട്ടറി അൻസാർ പറവണ്ണ സംബന്ധിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്