ഭൂമി തരംമാറ്റം: ഫീസായി ലഭിച്ച 1510 കോടി കാര്‍ഷികാഭിവൃദ്ധി ഫണ്ടിലേക്ക് നല്‍കണമെന്ന് ഹൈക്കോടതി

DECEMBER 1, 2024, 6:46 AM

കൊച്ചി: ഭൂമി തരംമാറ്റത്തിലൂടെ സര്‍ക്കാരിന് ഫീസായ കിട്ടിയ 1510 കോടിയും പൂര്‍ണമായും നെല്‍ക്കൃഷി സംരക്ഷണത്തിനായി വിനിയോഗിക്കേണ്ട കാര്‍ഷികാഭിവൃദ്ധി ഫണ്ടിലേക്ക് കൈമാറണമെന്ന് ഹൈക്കോടതി. നാല് മാസത്തിനകം 25 ശതമാനം തുകയും ബാക്കി 75 ശതമാനം ഒരു വര്‍ഷത്തിനകം മൂന്ന് ഗഡുക്കളായും കൈമാറണമെന്നും ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് എസ്. മനു എന്നിവരുള്‍പ്പെട്ട ബെഞ്ച് ഉത്തരവിട്ടു.

ഡിസംബര്‍ ഒന്ന് മുതല്‍ ലഭിക്കുന്ന ഫീസ് നേരിട്ട് ഈ ഫണ്ടിലേക്ക് മാറ്റണം. ഫണ്ട് ഏതെല്ലാം ഇനത്തിലാണ് വിനിയോഗിക്കേണ്ടതെന്ന് സര്‍ക്കാര്‍ രണ്ട് മാസത്തിനകം തീരുമാനിച്ച് റവന്യുവകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണം. കാര്‍ഷികാഭിവൃദ്ധി ഫണ്ട് വര്‍ഷംതോറും സംസ്ഥാന ഓഡിറ്റ് വിഭാഗം ഓഡിറ്റ് ചെയ്ത് കണക്കുകള്‍ പ്രസിദ്ധീകരിക്കണമെന്നും കോടതി വ്യക്തമാക്കി. തൃശൂര്‍ സ്വദേശി ടി.എന്‍ മുകുന്ദന്റെ ഹര്‍ജിയിലാണ് ഉത്തരവ്.

2008-ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ കാര്‍ഷികാഭിവൃദ്ധി ഫണ്ട് വേണമെന്നുണ്ട്. വയലുകളുടെ സംരക്ഷണത്തിനും നികത്തിയ പാടങ്ങള്‍ കൃഷിയോഗ്യമാക്കുന്നതിനുമായി ഈ ഫണ്ട് വിനിയോഗിക്കണമെന്നാണ് ചട്ടം. ഇതില്‍ നിന്ന് നെല്‍ക്കൃഷി പ്രോത്സാഹനത്തിനായി തുക അനുവദിക്കുന്നില്ലെന്നായിരുന്നു ഹര്‍ജിക്കാരന്‍ വാദിച്ചത്.

1970-കളില്‍ എട്ട് ലക്ഷം ഹെക്ടര്‍ സ്ഥലത്തുണ്ടായിരുന്ന നെല്‍ക്കൃഷി രണ്ട് ലക്ഷം ഹെക്ടറായി ചുരുങ്ങി. ഇത് കേരളത്തിന്റെ സാമൂഹിക, സാമ്പത്തിക സ്ഥിതിയെ ബാധിച്ചിട്ടുണ്ടെന്നും കോടതി ഉത്തരവില്‍ വിലയിരുത്തി. നിയമം പ്രാബല്യത്തിലായത് മുതല്‍ കഴിഞ്ഞ ഒക്ടോബര്‍ 18 വരെ 1510 കോടിരൂപ ഭൂമി തരംമാറ്റംവഴി ലഭിച്ചെന്നാണ് ലാന്‍ഡ് റവന്യു കമ്മിഷണര്‍ എ. കൗശിഗന്‍ സമര്‍പ്പിച്ച സത്യവാങ്മൂലം. ഇതില്‍ കാര്‍ഷികാഭിവൃദ്ധിക്കായി ആറുലക്ഷം രൂപമാത്രമാണ് വകയിരുത്തിയതെന്ന് കോടതി വിലയിരുത്തി. 15.35 കോടിരൂപ താത്കാലികജീവനക്കാരുടെ ശമ്പളം, കംപ്യുട്ടര്‍, വാഹനങ്ങളുടെ വാടക എന്നീവകയില്‍ ചെലവഴിച്ചതായി പറയുന്നുണ്ടെങ്കിലും ഇത് കാര്‍ഷികാഭിവൃദ്ധിക്കായി ഉപയോഗിച്ചതായി കരുതാനാകില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam