കോഴിക്കോട്: ഇടുക്കിയിൽ നടന്ന അമ്പതാമത് സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടി മർകസ് വിദ്യാർത്ഥികൾ. എറണാകുളം ചേരാനല്ലൂർ അൽ ഫാറൂഖിയ ഹയർസെൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് അബാൻ, ഒൻപതാം ക്ലാസ് വിദ്യാർഥി അഫ്രിൻ നവാസ് എന്നിവരാണ് ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്.
ദേശീയ സൈക്കിൾ പോളോ മത്സരങ്ങളിൽ സ്ഥിര സാന്നിധ്യമാണ് ഇരുവരും. കായികാധ്യാപകൻ സുമേഷ് കെ.സിയുടെ കീഴിലാണ് പരിശീലനം നടത്തിയത്.
കേരളത്തെ പ്രതിനിധീകരിച്ച് ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ മത്സരിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ.
വിദ്യാർഥികളെ സ്‌കൂൾ മാനേജ്‌മെന്റ്, പി.ടി.എ, അധ്യാപകർ അഭിനന്ദിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്