കൊച്ചി: കൊച്ചി സൗത്ത് റെയില്‍വേ ട്രാക്കിന് സമീപം ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയമെന്ന് അധികൃതര്‍. സൗത്ത് പാലത്തിനടിയിലുള്ള ആക്രി ഗോഡൗണിലാണ് അഗ്‌നിബാധ ഉണ്ടായത്. സൗത്ത് റെയില്‍വേ ട്രാക്കിന് സമീപത്തേക്കും തീപടരുകയായിന്നു. ഫയര്‍ ഫോഴ്‌സും പൊലീസും ചേര്‍ന്ന് തീ നിയന്ത്രണവിധേയമാക്കി.
സമീപ പ്രദേശങ്ങളിലുള്ള ആളുകളെ ഒഴിപ്പിച്ചിരുന്നു. അഗ്‌നിബാധയെ തുടര്‍ന്ന് ആലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗതം താത്ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. പിന്നീട് രണ്ട് മണിക്കൂറിന് ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്