ചങ്ങനാശേരി: പാറേൽ തിരുഹൃദയനിവാസിൽ വച്ച് ഡി.സി.എൽ ചങ്ങനാശേരി മേഖല കലോത്സവം നടത്തി. അതിരൂപതാ മുഖ്യ വികാരി ജനറാൾ മോൺ. ആന്റണി ഏത്തക്കാട്ട് ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി അംഗം ആൻസി മേരി ജോൺ അദ്യക്ഷത വഹിച്ചു.
മേഖല ഓർഗനൈസർ ജോഷി കൊല്ലാപുരം ആമുഖ സന്ദേശം നൽകി. 16 സ്‌കൂളുകളിൽ നിന്നും 400 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. ഡി.എഫ്.സി അതിരൂപത ഡയറക്ടർ ഫാ.ജോർജ് മാഞ്ഞുരുത്തിലും ഡി.സി.എൽ പ്രവിശൃ കോ-ഓർഡിനേററർ വർഗ്ഗീസ് കൊച്ചുകുന്നേലും ചേർന്ന് സമ്മാനദാനം നിർവ്വഹിച്ചു.
ഡയറക്ടേഴ്‌സായ സിസ്റ്റർ ലിൻസ് മേരി, റോയി തോമസ്, റോയി ചെറിയാൻ എന്നിവർ പ്രസംഗിച്ചു. എൽ.പി, യു.പി വിഭാഗം ഓവർറോൾ ഒന്നാം സ്ഥാനം ചങ്ങനാശേരി സെന്റ് ആൻസും ഹൈസ്‌കൂൾ വിഭാഗം ഒന്നാം സ്ഥാനം എസ്.എച്ച്. കിളിമലയും നേടി. 5 സ്റ്റേജുകളിലായി കഥാ രചന, കവിത രചന, ഉപന്യാസം, പ്രസംഗം, ലളിതഗാനം, ലഹരി വിരുദ്ധ സംഘഗാനം, ഡി.സി.എൽ ആഞം എന്നീ മത്സരം അരങ്ങേറി.
വിവിധ സ്‌കൂളുകളിലെ ഡയറക്ടേഴ്‌സ് മത്സരത്തിന് നേതൃത്വം നൽകി. കൊച്ചേട്ടൻ, ഫാ. റോയി കണ്ണൻചിറ ഓൺലൈനിൽ ചങ്ങനാശേരി മേഖലയ്ക്കും കുട്ടികൾക്കും ആശംസകൾ അറിയിച്ചു സംസാരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്