ശബരിമല ദർശനത്തിനായുള്ള വെർച്വൽ ക്യു എണ്ണം കൂട്ടില്ല 

DECEMBER 1, 2024, 6:41 AM

ശബരിമല:   ശബരിമല ദർശനത്തിനായുള്ള വെർച്വൽ ക്യു എണ്ണം കൂട്ടില്ല. പകരം ദർശനത്തിനെത്തുന്ന എല്ലാവർക്കും സ്പോട് ബുക്കിങ് നൽകി സന്നിധാനത്തേക്ക് കടത്തി വിടാൻ ദേവസ്വം ബോർഡ് തീരുമാനിച്ചു. 

വെർച്വൽ ക്യു ബുക്ക് ചെയ്യുന്നവരിൽ 12,500 മുതൽ 15,000 പേർ വരെ മിക്ക ദിവസവും എത്തുന്നില്ല. ഇതു പരിഗണിച്ചാണ് വെർച്വൽ ക്യു കൂട്ടേണ്ടതില്ലെന്ന തീരുമാനത്തിൽ ദേവസ്വം ബോർഡ് എത്തിയത്.  

ആദ്യ 12 ദിവസം 9.13 ലക്ഷം തീർഥാടകർ ദർശനം നടത്തി. കഴിഞ്ഞ വർഷം ഇതേ ദിവസത്തെ അപേക്ഷിച്ച് 3.59 ലക്ഷം പേർ കൂടുതലാണ്. ഏറ്റവും കൂടുതൽ തീർഥാടകർ എത്തിയത് വ്യാഴാഴ്ചയാണ്. 87,999 പേർ. അതിൽ 15,514 പേർ സ്പോട് ബുക്കിങ് വഴിയാണ് എത്തിയത്.  തീർഥാടനം തുടങ്ങി 14 ദിവസം പിന്നിടുമ്പോൾ 11.18 ലക്ഷം പേർ ദർശനം നടത്തി. 

vachakam
vachakam
vachakam

തീർഥാടകരുടെ എണ്ണം 90,000 ആയാൽ  പതിനെട്ടാംപടി കയറാനുള്ള വരി മരക്കൂട്ടം വരെയാകും. അതിനു മുകളിൽ വന്നാൽ തീർഥാടകരെ പമ്പയിൽ തടയേണ്ടിവരും.

പ്രതിദിനം 70,000 പേർക്കാണ് വെർച്വൽ ബുക്ക് ചെയ്യാൻ അവസരമുള്ളത്. ഇത് 80,000 ആക്കിയാൽ സ്പോട് ബുക്കിങ് ഉൾപ്പെടെ 90,000നു മുകളിൽ വരും.

ഇത് നിയന്ത്രണങ്ങൾക്ക് അപ്പുറമാകുമെന്നാണ് ദേവസ്വം ബോർഡിന്റെ വിലയിരുത്തൽ. പകരമായി ദർശനത്തിനായി വരുന്ന എല്ലാവർക്കും സ്പോട് ബുക്കിങ് പാസ് നൽകും. എന്നാൽ ഇതിനുള്ള കൗണ്ടർ കൂട്ടുന്ന കാര്യം ഇപ്പോൾ ബോർഡിന്റെ പരിഗണനയിലില്ല.  

vachakam
vachakam
vachakam



 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam